രാഹുല്‍ ഗാന്ധിയെ വെടിവച്ചോ തൂക്കിയോ കൊല്ലണം; വിവാദ പ്രസ്താവനയുമായി രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് ചൗധരി

രാജസ്ഥാന്‍: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ വെടിവെച്ചോ തൂക്കിയോ കൊല്ലണമെന്ന് രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് ചൗധരി. രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധനാണ്. പാക് അനുകൂല മുദ്രാവാക്യം ഉയര്‍ത്തിയവരെ അനുകൂലിക്കുന്ന രാഹുല്‍ ഗാന്ധി രാജ്യവിരുദ്ധനാണ് എന്നും കൈലാഷ് ചൗധരി പറഞ്ഞു. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

രാജസ്ഥാനില്‍ നടത്തിയ കര്‍ഷക റാലിയിലാണ് ബിജെപി എംഎല്‍എയുടെ പ്രകോപനപരമായ പ്രസംഗം. ഇന്ത്യയെ ഭിന്നിപ്പിച്ചും പാകിസ്താനെ വാഴ്ത്തിയും അഫ്‌സല്‍ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യം ചിലര്‍ വിളിച്ചു. കോണ്‍ഗ്രസ് ഇവരുടെ പക്ഷത്താണ്. ഇത് രാജ്യദ്രോഹക്കുറ്റമാണ്. രാഹുല്‍ ഗാന്ധി രാജ്യഗ്രോഹിയാണ്. ഇങ്ങനെയുള്ള രാജ്യദ്രോഹിയായ രാഹുല്‍ ഗാന്ധിയെ വെടിവെച്ചോ തൂക്കിയോ കൊല്ലണം. – കൈലാഷ് ചൗധരി പറഞ്ഞു.

വിവാദപരമായ വാക്കുകളിന്മേല്‍ പിന്നീട് വിശദീകരണം തേടിയ ദേശീയ ദിനപത്രത്തോടും കൈലാഷ് ചൗധരി സമാനമായ വാക്കുകള്‍ ആവര്‍ത്തിച്ചു. അതെ, അങ്ങനെ ഞാന്‍ അങ്ങനെ പറഞ്ഞു. ഇത്തരം രാജ്യദ്രോഹികളെ പിന്തുണയ്ക്കുന്ന രാഹുലിനെ വെടിവെച്ചു കൊല്ലണം. ഞാന്‍ ഒരു ദേശീയ വാദിയാണ്. ഭാരതമാതാവിനെതിരെ ചെറുവിരല്‍ എങ്കിലും ആരെങ്കിലും അനക്കിയാല്‍ അത് അംഗീകരിക്കാനാവില്ലെന്നും കൈലാഷ് ചൗധരി പറഞ്ഞു.

കൈലാഷ് ചൗധരിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിയുടെ യഥാര്‍ത്ഥ സ്വഭാവമാണ് കൈലാഷിലൂടെ പുറത്തുവരുന്നത് എന്ന് സചിന്‍ പൈലറ്റ് പറഞ്ഞു. കൈലാഷ് ചൈധരിയെ പുറത്താക്കാന്‍ ബിജെപി തയ്യാറാകണം എന്നും സചിന്‍ പൈലറ്റ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News