പുരുഷന്റെ ഉറക്കം കളയുന്ന മൂത്രാശയ രോഗങ്ങള്‍

ആരോഗ്യ മേഖലയിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് യൂറോളജി. സ്ത്രീ – പുരുഷന്മാരുടെ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യശാഖയാണ് യൂറോളജി. മൂത്രനാളി, യോനീനാളം തുടങ്ങിയ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നിരവധിയാണ്. ഇതചില്‍ പുരുഷന്മാരുമായി ബന്ധപ്പെട്ട ചില രോഗങ്ങളുണ്ട്. ഇത്തരം രോഗങ്ങള്‍ ഏത് പ്രായത്തില്‍ ഉള്ള പുരുഷന്മാര്‍ക്കും വരാം. അത്തരം രോഗങ്ങളെ തിരിച്ചറിയാം. ഒപ്പം അതിനുള്ള പ്രതിവിധികളും മനസിലാക്കാം.

1. ലൈംഗിക ബലഹീനത

പുരുഷന്മാരുടെ ലൈംഗിക ഉദ്ധാരണ ശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണ് ലൈംഗിക ബലഹീനത. ലിംഗത്തിന് ഉദ്ധാര ശേഷി നിലനിര്‍ത്താന്‍ പുരുഷന് കഴിയാതെ വരും. പ്രതിവര്‍ഷം ലക്ഷക്കണക്കിന് പുരുഷന്മാരാണ് ലൈംഗിക ബലഹീനതയിലേക്ക് വഴുതി വീഴുന്നത്.

ഉയര്‍ന്ന മാനസിക സമ്മര്‍ദ്ദം, പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍, തളര്‍ച്ചക്കൂടുതല്‍, ഉത്കണ്ഠ, മദ്യപാനം, പ്രമേഹം, അമിത വണ്ണം, പ്രോസ്‌റ്റേറ്റ് ഗ്രന്ധിയിലെ പ്രശ്‌നങ്ങല്‍ തുടങ്ങിയവയാണ് ലൈംഗിക ബലഹീനതയ്ക്ക് കാരണമാകുന്നത്.

വയാഗ്ര, സിയാലിസ്, ലെവിറ്റ തുടങ്ങിയ ഉത്തേജക മരുന്നുകളുടെ ശരിയായ ഉപയോഗം വഴി ലൈംഗിക ശേഷി വീണ്ടെടുക്കാം. പ്രതിദിന വ്യായാമം, ഭാരം കുറയ്ക്കല്‍, പുകവലിയും മദ്യപാനവും ഒഴിവാക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെയും ലൈംഗിക ശേഷി വീണ്ടെടുക്കാന്‍ കഴിയും.

2. മൂത്രം പോക്ക്

ഒരു വ്യക്തി ഏറ്റവും അധികം ബുദ്ധിമുട്ടുന്നത് ഒരുപക്ഷേ മൂത്രം പിടിച്ച് നിര്‍ത്താനായിരിക്കും. മൂത്രം പിടിച്ച് നിര്‍ത്താനുള്ള ശേഷി നഷ്ടപ്പെടുന്ന അവസ്ഥയാണിത്. മൂത്രസഞ്ചിക്ക് മേല്‍ നിയന്ത്രണം നഷ്ടപ്പെടുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്. അറിയാതെ മൂത്രം ഒലിച്ചുപോകുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നം കൂടിയാണ്.

പ്രമേഹം, ഹൃദയാഘാതം, പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍ തുടങ്ങിയവ മൂത്രം പോക്കിന് കാരണമാകും. ശരീരത്തിലെ മൃദുകലകള്‍ കല്ലിക്കുന്നതുമൂലവും സ്‌പൈനല്‍ കോര്‍ഡിന് ഏല്‍ക്കുന്ന ക്ഷതവും എല്ലാം രോഗം വരാനുള്ള മറ്റ് കാരണങ്ങളാണ്.

കോഫി, ചായ, സോഡ, മദ്യം, സ്‌പൈസി – ആസിഡ് കലര്‍ന്ന ഭക്ഷണങ്ങള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് ചെയ്യേണ്ട പ്രധാനകാര്യം. പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള യോഗ, ധ്യാനം തുടങ്ങിയവ നല്ലതാണ്. മൂത്രം പോക്ക് കടുത്ത രീതിയിലാണെങ്കില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവരും.

3. മൂതനാളിയിലെ അണുബാധ

മൂത്രമൊഴിക്കുമ്പോഴിക്കുമ്പോള്‍ സ്ഥിരമായി വേദന അനുഭവപ്പെടാറുണ്ടോ. അത് അണുബാധയുടെ ലക്ഷണമാണ്. 50 വയസുകഴിഞ്ഞവരിലാണ് രോഗസാധ്യത കൂടുതല്‍.

വൃത്തിക്കുറവ്, പ്രമേഹം, ഒന്നിലധികം പങ്കാളികളുമായി ലൈംഗിക ബന്ധം, കിഡ്‌നിയിലെ കല്ല്, ഉയര്‍ന്ന അളവില്‍ ആന്റിബയോട്ടിക്‌സ് ഉപയോഗം തുടങ്ങിയവ മൂത്രനാളിയിലെ അണുബാധയ്ക്ക് കാരണമാകാം.

ധാരാളം വെള്ളം കുടിക്കുക, മദ്യപാനം ഉള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ ഒഴിവാക്കുക, ലൈംഗിക ബന്ധത്തിന് ശേഷം മൂത്രമൊഴിക്കുക, ലിംഗം വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശീലിക്കുന്നത് ലിംഗത്തിലെ അണുബാധ തടയാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങളാണ്.

4. പുരുഷ വന്ധ്യത

സ്ത്രീ പങ്കാളിക്ക് ഗര്‍ഭധാരണത്തിന് അവസരം ഒരുക്കാന്‍ കഴിയാത്ത അവസ്ഥയാണ് പുരുഷ വന്ധ്യത. പുരുഷന്റെ പ്രത്യുല്‍പാദന ശേഷി പ്രതികൂലമാകുന്നു. ബീജത്തിന്റെ അളവിലും ഗുണത്തിലും കുറവു വരുന്ന അവസ്ഥയാണ് വന്ധ്യത.

മരുന്നുകളുടെ പാര്‍ശ്വഫലം, ഗൊണേറിയ പോലുള്ള വലിയ ലൈംഗിക രോഗങ്ങള്‍, വൃഷണത്തിന് ഏല്‍ക്കുന്ന മുറിവുകള്‍, വൃഷണത്തിന്റെ സ്ഥാനം തെറ്റല്‍ തുടങ്ങിയവ പുരുഷ വന്ധ്യതയ്ക്ക് പ്രധാന കാരണങ്ങളാണ്. പ്രോസ്റ്റേറ്റ് പ്രശ്‌നങ്ങള്‍, ലൈംഗിക ബലക്ഷയം, പിറ്റിയൂട്ടറി ട്യൂമര്‍, സ്റ്റിറോയിഡുകളുടെ ദുരുപയോഗം, ബീജസ്ഖലനം നടത്താന്‍ കഴിയാതിരിക്കുക തുടങ്ങിയവയും പുരുഷ വന്ധ്യതയുടെ കാരണങ്ങളാണ്.

ബീജ പരിശോധന, ശരീര പരിശോധന, വൃഷണങ്ങളില്‍നിന്നുള്ള കോശങ്ങളുടെ പരിശോധന, ശസ്ത്രക്രിയ, ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയവയിലൂടെ പുരുഷ വന്ധ്യത പരിപരിക്കാനാവും.

5. ജനനേന്ദ്രിയം വളയല്‍

പുരുഷന്മാരുടെ ജനനേന്ദ്രിയം വളയല്‍ പുരുഷന്മാര്‍ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നമാണ്. മുകളിലേക്കോ വശത്തേക്കോ വളയുന്നത് ലിംഗത്തില്‍ രൂപപ്പെടുന്ന അണുബാധ മൂലമാണ്. വളഞ്ഞ ജനനേന്ദ്രിയം ഉള്ളവര്‍ക്ക് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് തടസം ഉണ്ടാവാറില്ല. എന്നാല്‍ ലിംഗത്തില്‍ വേദന അനുഭവപ്പെടാം.

തുടര്‍ച്ചയായി ഉണ്ടാകുന്ന മുറിവോ ക്ഷതമോ ജനനേന്ദ്രിയം വളയുന്നതിന് കാരണമാകാം. ഇതിന് പ്രത്യേകം ട്രീറ്‌മെന്റുകളില്ല. എന്നാല്‍ ഗുരുതരമായ കേസുകളില്‍ ശസ്ത്രക്രിയ നടത്താറുണ്ട്. മരുന്ന് കഴിക്കുന്നതുവഴിയും പ്രശ്‌നം പരിഹരിക്കാം. മുകളില്‍ വിവരിച്ച ഏതുതരം രോഗങ്ങള്‍ക്കും യൂറോളജിസ്റ്റിനെ സമീപിക്കുന്നതാണ് ഏറ്റവും ഉചിതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News