കര്‍ഷക ആത്മഹത്യ ഫാഷനെന്ന് ബിജെപി എംപി; കടക്കെണിയിലായ കര്‍ഷകര്‍ കടുംകൈ ചെയ്തതിനെ പരിഹസിച്ച് മുംബൈ എംപി ഗോപാല്‍ ഷെട്ടി

മുംബൈ: കര്‍ഷക ആത്മഹത്യയെ പരിഹസിച്ച് ബിജെപി എംപി. കര്‍ഷക ആത്മഹത്യ ഇപ്പോള്‍ ഫാഷനായി മാറിയെന്ന് നോര്‍ത്ത് മുംബൈയിലെ ബിജെപി എംപി ഗോപാല്‍ ഷെട്ടി ആക്ഷേപിച്ചു. കാര്‍ഷിക മേഖലയിലെ തകര്‍ച്ച മൂലം കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തെയാണ് എംപി പരിഹസിച്ചത്. മഹാരാഷ്ട്രയില്‍ മാത്രം ഒന്നര മാസത്തിനിടെ മാത്രം 124 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ സംരക്ഷണത്തിനായി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടയിലാണ് കടക്കെടിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരെ ബിജെപി എംപി പരിഹസിച്ചത്.

കര്‍ഷക ആത്മഹത്യ സംഭവിക്കുന്നത് തൊഴിലില്ലായ്മയും ക്ഷാമവും കാരണമാണ് എന്നും ഗോപാല്‍ ഷെട്ടി പറഞ്ഞു. പണം നല്‍കിയാല്‍ തിരാവുന്ന പ്രശ്‌നമേയുള്ളൂ എന്നും ഗോപാല്‍ ഷെട്ടി കൂട്ടിച്ചേര്‍ത്തു. ബിജെപി എംപിയുടെ വിവാദ പ്രസ്താവന പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. മധ്യപ്രദേശില്‍ കര്‍ഷക റാലിയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യാനിരിക്കെയാണ് വിവാദ പ്രസ്താവന. പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തുവന്നു. കര്‍ഷകരോടുള്ള ബിജെപിയുടെ മോശം നിലപാടാണ് പുറത്തുവരുന്നത് എന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News