‘നിങ്ങളാണോ ദേശീയത പഠിപ്പിക്കുന്ന ഹെഡ് മാസ്റ്റര്‍’; ബിജെപി എംപിയോട് ആഷിഖ് അബു

കര്‍ഷക ആത്മഹത്യ ഫാഷനാണെന്ന് പറഞ്ഞ ബിജെപി എംപി ഗോപാല്‍ ഷെട്ടിക്കെതിരെ സംവിധായകന്‍ ആഷിഖ് അബു.

‘ഇത് രാജ്യസ്‌നേഹത്തില്‍ പെടുത്തണം അല്ലെ? ഭരണഘടന കാറ്റില്‍ പറത്തുന്ന നിങ്ങളാണോ ജനങ്ങളെ ദേശീയത പഠിപ്പിക്കുന്ന ഹെഡ് മാസ്റ്റര്‍?- ‘ ആഷിഖ് അബു ചോദിക്കുന്നു. ഗോപാല്‍ ഷെട്ടിയുടെ പ്രസ്താവന പ്രസിദ്ധീകരിച്ച ഔട്ട്‌ലുക്ക് ഇന്ത്യയുടെ ലിങ്ക് ഷെയര്‍ ചെയ്ത് കൊണ്ടാണ് ആഷിഖ് ഇക്കാര്യം പറഞ്ഞത്.

കാര്‍ഷിക മേഖലയിലെ തകര്‍ച്ച മൂലം കടക്കെണിയിലായ കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സംഭവത്തെയാണ് എംപി പരിഹസിച്ചത്. നോര്‍ത്ത് മുംബൈയിലെ എംപിയാണ് ഗോപാല്‍. കര്‍ഷക ആത്മഹത്യ സംഭവിക്കുന്നത് തൊഴിലില്ലായ്മയും ക്ഷാമവും കാരണമാണെന്നും ഗോപാല്‍ ഷെട്ടി പറഞ്ഞു. പണം നല്‍കിയാല്‍ തീരാവുന്ന പ്രശ്‌നമേയുള്ളൂ എന്നും ഗോപാല്‍ ഷെട്ടി പറഞ്ഞിരുന്നു.

മഹാരാഷ്ട്രയില്‍ മാത്രം ഒന്നര മാസത്തിനിടെ മാത്രം 124 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ സംരക്ഷണത്തിനായി ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇതിനിടയിലാണ് കടക്കെടിയില്‍പ്പെട്ട് ആത്മഹത്യ ചെയ്ത കര്‍ഷകരെ ബിജെപി എംപി പരിഹസിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News