മലര്‍ ജോര്‍ജ്ജിനെ പറ്റിച്ചതോ?; നിവിന്‍ പോളിയുടെ വിശദീകരണം

പ്രേമം കണ്ടിറങ്ങിയവരുടെ മനസില്‍ അവശേഷിക്കുന്ന ഒരു സംശയമായിരുന്നു, മലര്‍ ജോര്‍ജ്ജിനോ പറ്റിച്ചതോ, ശരിക്കും ഓര്‍മ്മശക്തി നഷ്ടപ്പെട്ടതോ എന്നത്. ഒടുവിലിതാ പ്രേക്ഷകരുടെ സംശയത്തിന് നിവിന്‍ പോളി തന്നെ മറുപടി പറയുന്നു.

‘മലരിന്റെ ഓര്‍മ ശരിക്കും നഷ്ടപ്പെട്ടതാണെന്നും അല്ലാതെ അവള്‍ ജോര്‍ജിനെ അകറ്റാനായി കാട്ടിയ തന്ത്രമായിരുന്നില്ല അതെന്നും നിവിന്‍ പോളി പറയുന്നു. സിനിമയില്‍ അതു തന്നെയാണ് തങ്ങള്‍ ഉദ്ദേശിച്ചതെന്നും നിവിന്‍ പറഞ്ഞു. ടെക്‌നോപാര്‍ക്കിലെ ടെക്കികളുടെ ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. തുടക്കത്തില്‍ ഉത്തരം പറയാന്‍ മടിച്ച നിവിന്‍ ‘ഞങ്ങള്‍ക്കും അക്കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ട്’ എന്നു പറഞ്ഞ് തടിതപ്പാന്‍ നോക്കി. എന്നാല്‍ ഉത്തരം വേണമെന്ന ആവശ്യം കൂട്ടത്തോടെ ഉയര്‍ന്നതോടെ നിവിന്‍ ഇക്കാര്യം പറയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഓര്‍മശേഷി നഷ്ടപ്പെട്ട മലര്‍ ജോര്‍ജിനെ ഓര്‍ത്തെടുക്കുന്നില്ലെന്നാണ് സിനിമയില്‍ പറയുന്നത്. എന്നാല്‍ ജോര്‍ജ്ജിന്റെ വിവാഹച്ചടങ്ങിന് ആശംസകള്‍ നേര്‍ന്ന് നടന്നു നീങ്ങുമ്പോള്‍ മലര്‍ പതിയെ തിരിഞ്ഞു നോക്കുന്നത് പ്രേക്ഷകരെ സംശയിപ്പിക്കും. ഈ സംശയത്തിനാണ് ടെക്കി ചോദ്യത്തോടെ അവസാനമായത്.

കേരള പോലീസിന്റെ സൈബര്‍ ഡോം ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു നിവിന്‍ പോളിയും സംവിധായകന്‍ എബ്രിഡ് ഷൈനും. ചടങ്ങിന് ശേഷമാണ് നിവിന്‍ പോളിയും ജീവനക്കാരുമായി സംവാദം നടന്നത്.

പാട്ടു പാടണമെന്ന ആവശ്യവും ടെക്കികള്‍ താരത്തിനോട് പറഞ്ഞു. എന്നാല്‍ അതെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് നാണം കെടുത്താനല്ലേ എന്ന മറുചോദ്യമാണ് നിവിന്‍ നല്‍കിയത്. ബി.ടെക്ക് സപ്ലിമെന്ററി പരീക്ഷയുടെ എണ്ണം ചോദിച്ചും ടെക്കികളുടെ പണിയുടെ ഗുണങ്ങളും ദോഷങ്ങളുമെല്ലാം ചോദ്യങ്ങളായി ഉയര്‍ന്ന് ഇതിനെല്ലാം രസകരമായ മറുപടികള്‍ നല്‍കി നിവിന്‍ സ്റ്റാറായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News