അട്ടപ്പാടിയില്‍ മദ്യനിരോധനമുണ്ട്; മദ്യവുമുണ്ട് സര്‍വത്ര; നിരോധനം നടപ്പാക്കി 22 വര്‍ഷമായി മദ്യമൊഴിയാത്ത അട്ടപ്പാടിയില്‍ വീട്ടമ്മമാരുടെ രാപ്പകല്‍ സമരം

പാലക്കാട്: സംസ്ഥാനത്ത് മദ്യനിരോധനം നിലനില്‍നില്‍ക്കുന്ന അട്ടപ്പാടിയില്‍ മദ്യത്തിനെതിരെ വീട്ടമ്മമാരുടെ രാപ്പകല്‍ സമരം. അതിര്‍ത്തിയായ തമിഴ്‌നാട് ആനക്കട്ടിയിലെ മദ്യവില്‍പ്പന കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടക്കുന്നത്. മദ്യനിരോധനം നടപ്പായി 22 വര്‍ഷം പിന്നിട്ടിട്ടും അട്ടപ്പാടി മദ്യത്തിന്റെ പിടിയില്‍ നിന്ന് മുക്തമായിട്ടില്ല.

വീട്ടമ്മമാരും കുട്ടികളുമടങ്ങുന്നവര്‍ തായ്കുലസംഘം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് രാപ്പകല്‍ സമരം ആരംഭിച്ചിരിക്കുന്നത്. ആനക്കട്ടിയില്‍പ്രവര്‍ത്തിക്കുന്ന തമിഴ്‌നാടിന്റെ മദ്യവില്‍പ്പന കേന്ദ്രത്തിലേക്ക് അട്ടപ്പാടിയില്‍നിന്നു നൂറുകണക്കിനാളുകളാണു ദിവസേന മദ്യപിക്കാനെത്തുന്നത്. ഇത് അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് തായ്ക്കുലസംഘം തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ അനുകൂല നിലപാടൊന്നും ഉണ്ടായിട്ടില്ല. 300 ഓളം പേരാണ് ഈ മാസം 29 വരെ തുടരുന്ന സമരത്തില്‍ പങ്കെടുക്കുന്നത്.

1994 ലെ എ കെ ആന്റണി സര്‍ക്കാരാണ് അട്ടപ്പാടിയില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പാക്കിയിത്. അതിനുശേഷം അട്ടപ്പാടിയില്‍ മദ്യവും വിഷമദ്യവും കഴിച്ച് മരിച്ചവര്‍ നൂറിനടുത്ത് വരും. മദ്യനിരോധനത്തോടെ വ്യാജവാറ്റും മറ്റ് ലഹരി ഉപയോഗവും ഇവിടെ വര്‍ധിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് നിര്‍ലോഭം മദ്യവും ഒഴുകുന്നുണ്ട്. അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍നിന്ന് പരമാവധി സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പിച്ചാണ് സമരം നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News