വിവാദങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും നടുവില്‍ ഫ്രീഡം 251 സ്മാര്‍ട്‌ഫോണ്‍; പലചരക്കുകടയില്‍നിന്നു മൊബൈല്‍ കമ്പനി ഉടമയാകാന്‍ മോഹിച്ച മോഹിത് ഗോയലിന്റെ കഥ

ദില്ലി: 251 രൂപയ്ക്കു സ്മാര്‍ട്‌ഫോണ്‍ വില്‍ക്കാനുള്ള പദ്ധതിയുമായെത്തിയ റിംഗിംഗ് ബെല്‍സ് എന്ന കമ്പനിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഇപ്പോഴും നീങ്ങുന്നില്ല. ഇന്നലെയാണ് പ്രീ ബുക്കിംഗ് ആരംഭിച്ചതെങ്കിലും ഫോണ്‍ വാങ്ങാന്‍ ശ്രമിച്ച ഭൂരിഭാഗം പേര്‍ക്കും രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും സൈറ്റിന്റെ പ്രവര്‍ത്തനം പൂര്‍ണമായ ലഭ്യമല്ല. അതേസമയം, ചിലര്‍ക്കു രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ പലചരക്കുകട നടത്തുന്നയാളുടെ മകന്‍ എന്ന നിലയില്‍നിന്നു മൊബൈല്‍ കമ്പനി ഉടമയാകാന്‍ ഇറങ്ങിയ മോഹിത് ഗോയല്‍ രാജ്യത്തെ കബളിപ്പിക്കുകയാണോ അമ്പരപ്പിക്കുകയാണോ എന്നാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത്.

യുപിയിലെ ഷാംലി ജില്ലയിലെ ഗാര്‍ഹിപുഖ്ത ഗ്രാമത്തിലെ പലചരക്കുകടയുടമയാണ് രാജേഷ് ഗോയല്‍. പഠനകാലത്തും അടുത്തകാലംവരെയും മോഹിതും അച്ഛനെ കടയില്‍ സഹായിക്കാന്‍ ഉണ്ടാകുമായിരുന്നു. അതിനിടയിലാണ് കഴിഞ്ഞദിവസം ദില്ലിയില്‍ 251 രൂപ മൊബൈല്‍ എന്ന പ്രഖ്യാപനവുമായി മോഹിത് എത്തിയത്. പ്രഖ്യാപനം കേട്ട് ഗ്രാമവാസികളും അമ്പരന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നോയ്ഡയിലാണ് മോഹിത് ബിരുദവിദ്യാഭ്യാസം നടത്തിയത്. അമിറ്റി യൂണിവേഴ്‌സിറ്റിയില്‍ പഠനം പൂര്‍ത്തിയാക്കിയശേഷം ബിസിനസ് ആരംഭിക്കാനായിരുന്നു മോഹിതിന്റെ ആഗ്രഹം. അതിനായി പിതാവ് ലോണെടുത്തു നല്‍കി. മൊബൈല്‍ ഫോണ്‍ കമ്പനി ആരംഭിക്കുകയായിരുന്നെന്നാണ് വായ്പ ആവശ്യമായി മോഹിത് പിതാവിനോടു പറഞ്ഞിരുന്നനത്. ആ ആഗ്രഹമാണ് 251 രൂപയുടെ ഫോണായി ജനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News