തിയേറ്ററിലെത്തിയ ഫിത്തൂറിലെ ചൂടന്‍ ലിപ്‌ലോക്ക് സോഷ്യല്‍മീഡിയയില്‍ പരക്കുന്നു; ചിത്രമിറങ്ങും മുമ്പേ ചര്‍ച്ചയായ ചുംബനരംഗം ബോളിവുഡില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്

തിയേറ്ററുകളിലെത്തിയ ഫിത്തൂര്‍ സിനിമയിലെ ആദിത്യ കപൂറിന്റെയും കത്രീന കൈഫിന്റെയും ചൂടന്‍ ലിപ് ലോക്ക് സീന്‍ സമൂഹമാധ്യമങ്ങളില്‍ പരക്കുന്നു. ചിത്രം പുറത്തിറങ്ങും മുമ്പേ ചര്‍ച്ചയായതാണ് ബോളിവുഡില്‍തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയതെന്നു വിശേഷിപ്പിക്കപ്പെട്ട ചുംബനരംഗം. ചുംബവീരന്‍ ഇമ്രാന്‍ ഹാഷ്മിയുടെ ടാഗ് തന്നെ ആദിത്യ കപൂറിന് ചിലര്‍ ഈ രംഗത്തോടെ ചാര്‍ത്തിക്കൊടുത്തിരുന്നു. മൂന്നരക്കോടി രൂപ ചെലവിലാണ് അഭിഷേക് കപൂര്‍ സംവിധാനം ചെയ്ത ചിത്രം പൂര്‍ത്തിയാക്കിയത്.

മുംബൈയിലെ സ്റ്റുഡിയോയില്‍ വളരെ കുറച്ച് ആളുകളുടെ സാന്നിധ്യത്തിലാണ് മൂന്നുമിനുട്ടോളം എടുത്തു ഈ ലിപ് ലോക് രംഗം ചിത്രീകരിച്ചത്. ഏറെക്കാലമായി നല്ല സുഹൃത്തുക്കളായ ആദിത്യയും കത്രീനയും ചിത്രീകരണത്തില്‍ വിമുഖത കാട്ടിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ മാസം പന്ത്രണ്ടിനാണ് ചിത്രം റിലീസ് ചെയ്തത്. തൊട്ടുപിന്നാലെ ചുംബനരംഗം സമൂഹമാധ്യമത്തില്‍ പരക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News