കൊച്ചി: സോളാര്‍കേസില്‍ മുഖ്യമന്ത്രിക്കുവേണ്ടി ഇടനില നില്‍ക്കാമെന്നു എബ്രഹാം കലമണ്ണില്‍ വ്യക്തമാക്കി ശബ്ദരേഖ. സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്ക് എതിരായ തെളിവുണ്ടെങ്കില്‍ മുഖ്യമന്ത്രിക്കും സരിതയ്ക്കുമിടയില്‍ ഇടനിലക്കാരനാകാമെന്നു സഹായി വിനു കുമാറിനോടു പറയുന്ന ഫോണ്‍ സംഭാഷണം പീപ്പിള്‍ ടിവി പുറത്തുവിട്ടു. മുഖ്യമന്ത്രിക്കെതിരായ തെളിവുണ്ടെങ്കില്‍ അതു നശിപ്പിക്കണമെന്നാണ് കലമണ്ണില്‍ വിനുവിനോട് ആവശ്യപ്പെട്ടുന്നത്.
മുഖ്യമന്ത്രിക്കെതിരേ തെളിവുണ്ടോ എന്ന് എബ്രഹാം കലമണ്ണില്‍ ചോദിക്കുന്നതും ഉണ്ടെന്നു വിനു കുമാര്‍ മറുപടി പറയുന്നതും ശബ്ദരേഖയില്‍ വ്യക്തമായി മനസിലാകും. നേരത്തേയും എബ്രഹാം കലമണ്ണിലും വിനു കുമാറും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പീപ്പിള്‍ ടിവി പുറത്തുവിട്ടിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇന്നു പുറത്തുവിട്ടത്. ഇതു സരിത നേരത്തേ സോളാര്‍ കമ്മീഷനില്‍ ഹാജരാക്കിയതായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here