നരേന്ദ്രമോദിയുടെ സ്വപ്‌നപദ്ധതിക്കെതിരേ ഇ.ശ്രീധരന്‍; രാജ്യത്ത് ബുള്ളറ്റ് ട്രെയിനിനു സമയമായില്ല; ആദ്യം നിലവിലുള്ള സംവിധാനങ്ങള്‍ റെയില്‍വേ വികസിപ്പിക്കട്ടെ

നാഗ്പൂര്‍: രാജ്യത്തു ബുള്ളറ്റ് ട്രെയിനുകള്‍ക്കു സമയമായില്ലെന്ന് ദില്ലി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍. മുംബൈ-അഹമ്മദാബാദ് നിര്‍ദിഷ്ട ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെക്കുറിച്ചു നാഗ്പൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ഇന്ത്യയുടെ മെട്രോമാന്‍.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ റെയില്‍വേ സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണു വേണ്ടത്. നിലവിലുള്ള ട്രെയിനുകളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണം, ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കണം, യാത്രക്കാര്‍ക്കു കൂടുതല്‍ സൗകര്യങ്ങള്‍ നല്‍കണം- ശ്രീധരന്‍ പറഞ്ഞു. എട്ടോ പത്തോ വര്‍ഷങ്ങള്‍ക്കു ശേഷം മാത്രം ഇന്ത്യ ആലോചിക്കേണ്ട കാര്യമാണ് ബുള്ളറ്റ് ട്രെയിനുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് 98000 കോടിയുടെ പദ്ധതിയില്‍ പ്രധാനമന്ത്രി ഒപ്പുവച്ചിരുന്നു. നിലവില്‍ എട്ടു മണിക്കൂര്‍ യാത്രാസമയമുള്ള മുംബൈ – അഹമ്മദാബാദ് യാത്രാസമയം മൂന്നു മണിക്കൂറായി കുറയ്ക്കുകയാണു പദ്ധതിയുടെ ലക്ഷ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel