നിയമം കയ്യിലെടുത്തു ബിജെപി അഭിഭാഷകര്‍; പൊലീസിനെ വെല്ലുവിളിച്ച് ഇന്ത്യാ ഗേറ്റിലേക്ക് പ്രകോപനപരമായ റാലി; നയിക്കുന്നത് ഗുണ്ടാ അഭിഭാഷകന്‍ വിക്രം സിംഗ് ചൗഹാന്‍

ദില്ലി: ജെഎന്‍യു പ്രശ്‌നത്തില്‍ നിയമം കൈയിലെടുത്ത അഭിഭാഷകര്‍ ദില്ലിയില്‍ പ്രകോപനപരമായ റാലി നടത്തുന്നു. എസ്എആര്‍ ഗീലാനിയെ കോടതിയില്‍ ഹാജരാക്കുന്നതിനിടെ പട്യാലാ ഹൗസ് കോടതിയില്‍നിന്ന് ഇന്ത്യാ ഗേറ്റിലേക്കാണ് പ്രകടനം നടത്തുന്നത്. കനത്ത പൊലീസ് സന്നാഹത്തെയും ദില്ലിയില്‍ വിന്യസിച്ചിട്ടുണ്ട്.

ഉച്ച കഴിഞ്ഞു മൂന്നു കഴിഞ്ഞയുടനെയാണ് പട്യാലഹൗസ് കോടതിയില്‍നിന്ന് ഇന്ത്യാഗേറ്റിലേക്ക് ആക്രോശവും മുദ്രാവാക്യം വിളികളുമായി അഭിഭാഷകര്‍ മാര്‍ച്ച്‌നടത്തിയത്. കഴിഞ്ഞദിവസം പട്യാലാ ഹൗസ് കോടതിയിലുണ്ടായ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ ബിജെപി അഭിഭാഷകന്‍ വിക്രം സിംഗ് ചൗഹാന്റെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ മാര്‍ച്ച് നടത്തുന്നത്. പട്യാലാ ഹൗസ് കോടതിയിലെ അക്രമത്തില്‍ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ വിക്രം സിംഗ് ചൗഹാന് സമന്‍സ് നല്‍കിയിരുന്നു. ഇതു വകവയ്ക്കാതെയാണ് ഇന്നത്തെ പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News