വിവാഹാഘോഷങ്ങള്‍ക്കിടെ ആഹ്ലാദ വെടിവയ്പ്പ് ഉന്നംപിഴച്ചു; വരന്‍ കൊല്ലപ്പെട്ടു

സീതാപൂര്‍(ഉത്തര്‍പ്രദേശ്): വിവാഹാഘോഷങ്ങള്‍ക്കിടെ ആഘോഷത്തിനു മാറ്റുകൂട്ടാന്‍ നടത്തിയ ആഹ്ലാദ വെടിവയ്പ്പ് ലക്ഷ്യം മാറിയപ്പോള്‍ ജീവന്‍ നഷ്ടമായത് വരന്. ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് ആഘോഷം ദുരന്തത്തിലേക്ക് വഴിമാറിയ സംഭവം നടന്നത്. ആഹ്ലാദ പ്രകടനത്തിനായി നടത്തിയ വെടിവയ്പ്പ് ഉന്നംപിഴച്ച് കൊണ്ടാണ് വരന്‍ കൊല്ലപ്പെട്ടത്. എന്നാല്‍, വെടിവച്ചത് ആരാണെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വരന്‍ കുതിരപ്പുറത്ത് വിവാഹവേദിയിലേക്ക് വരുന്നതിനിടെയാണ് സംഭവം. വെടിയുണ്ട വരന്റെ തലയിലാണ് തറച്ചത്. കുതിരപ്പുറത്തു നിന്ന് വീണ വരനെ ഉടനടി സീതാപൂരിലെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവിടെ നിന്നും ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ റഫര്‍ ചെയ്യുകയായിരുന്നു. ലഖ്‌നൗവിലേക്കുള്ള യാത്രാമധ്യേ വരന്‍ മരണമടയുകയും ചെയ്തു.

സ്ഥലം സന്ദര്‍ശിച്ച പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. ആ സമയം സ്ഥലത്തുണ്ടായിരുന്ന ആളുകളില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിട്ടുമുണ്ട്. വരന്റെ മരണം ഇരു കുടുംബങ്ങളിലും പരിഭ്രാന്തി പരത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News