ലോകത്ത് ഏറ്റവും പഴക്കമുള്ള വസ്ത്രം കണ്ടെത്തി; ഈജിപ്തിലെ ശവകുടീരത്തില്‍ കണ്ടെത്തിയ വി നെക് ഷര്‍ട്ട് അയ്യായിരം വര്‍ഷം മുമ്പുള്ളത്

ലോകത്തെ എറ്റവും പഴക്കമുള്ള വസ്ത്രം കണ്ടെത്തി. ഈജിപ്തിലെ ശവകുടീരത്തിലുണ്ടായിരുന്ന മമ്മിയെ ധരിപ്പിച്ചിരുന്ന വസ്ത്രമാണ് ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ ഏറ്റവും പഴക്കമുള്ളത്. ലിനനിലുള്ളതാണ് ഈ ഉടുപ്പ്.
റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗിലൂടെയാണ് വസ്ത്രത്തിന്റെ പ്രായം കണക്കുകൂട്ടിയത്. അയ്യായിരം മുതല്‍ അയ്യായിരത്തഞ്ഞൂറു വര്‍ഷം വരെ ഈ വസ്ത്രത്തിന് പഴക്കമുണ്ടാകുമെന്നാണ് വിശദീകരണം. 1977-ലാണ് ഈ വസ്ത്രം കണ്ടെത്തിയത്. തുടര്‍ന്ന് ഇക്കാലമത്രയും പ്രായം കണ്ടെത്താനുള്ള പരിശോധന നടക്കുകയായിരുന്നു.
നഖാദ മൂന്നാം രാജവംശത്തിന്റെ കാലത്തുള്ളതാണ് ഈ വസ്ത്രമെന്നു കരുതുന്നു. അക്കാലത്തു സമ്പന്നര്‍ ഉപയോഗിച്ചിരുന്നവസ്ത്രങ്ങളിലൊന്നാകാമിതെന്നാണു ചരിത്രവിദഗ്ധരുടെ വിലയിരുത്തല്‍. പാദത്തോളം നീളമുള്ളതായിരിക്കാം ഈ വസ്ത്രമെന്നും കണക്കുകൂട്ടുന്നു. കെയ്‌റോവില്‍നിന്ന് മുപ്പത്തൊന്നു മൈല്‍ തെക്കായുള്ള ശവകുടീരത്തില്‍നിന്നാണ് ഇതു കണ്ടെത്തിയത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel