പറന്നുപോകുന്ന ഹെലികോപ്റ്റര്‍ കണ്‍മുന്നില്‍ തടാകത്തിലേക്കു വീണാല്‍; വീഡിയോയിലാക്കുമോ ഉള്ളിലുള്ളവരെ രക്ഷിക്കുമോ? ഈ വീഡിയോ കണ്ടുനോക്കൂ

പറന്നുവന്നുകൊണ്ടിരിക്കുന്ന ഹെലികോപ്റ്റര്‍ കണ്‍മുന്നില്‍ ആകാശത്തുനിന്നു താഴേക്കു പതിച്ച് തൊട്ടുമുന്നിലുള്ള തടാകത്തില്‍ വീണാല്‍ എന്തു സംഭവിക്കും. നിങ്ങള്‍ അതിനു ദൃക്‌സാക്ഷിയാണെങ്കില്‍ വീഡിയോയിലാക്കുമോ അതോ ഹെലികോപ്റ്ററിലുള്ളവരെ രക്ഷിക്കുമോ? രണ്ടും ചെയ്യുമെന്നാണ് പേള്‍ഹാര്‍ബറില്‍ ഇത്തരമൊരു സംഭവത്തിന് സാക്ഷിയായ ഹവായ് സ്വദേശി ഷാന്‍ വിന്റിച്ച് തെളിയിച്ചത്.

പേള്‍ ഹാര്‍ബറില്‍ ചിത്രങ്ങളെടുത്തു നടക്കുമ്പോഴാണ് ആകാശത്തുനിന്നൊരു ഹെലികോപ്റ്റര്‍ താഴേക്കു പതിക്കുന്ന ഷാന്‍ കണ്ടത്. അതൊരുഗ്രന്‍ വീഡിയോയായിരിക്കുമെന്ന് ആലോചിക്കാന്‍ അധികമൊന്നും ചിന്തിക്കേണ്ടിവന്നില്ല. ഹെലികോപ്റ്റര്‍ തടാകത്തില്‍ വീഴുന്നതുവരെയുള്ള ദൃശ്യങ്ങളും ഷാന്‍ പകര്‍ത്തി. എന്നിട്ടു നേരെ എടുത്തു വെള്ളത്തിലേക്കൊരു ചാട്ടം. അഞ്ചുപേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. അഞ്ചുപേരെയും ഷാന്‍ രക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel