ബിജെപി സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ആരെയും കൊല്ലാം, ബലാത്സംഗം ചെയ്യാം, മര്‍ദ്ദിക്കാം; ചോദ്യം ചെയ്താല്‍ ഇര രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് പറഞ്ഞാല്‍ മതിയെന്ന് കെജരിവാളിന്റെ പരിഹാസം

ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിന്റെ പുതിയ ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ആരെയും കൊല്ലാം, ബലാത്സംഗം ചെയ്യാം, മര്‍ദ്ദിക്കാമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ചോദ്യം ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ട ഇര ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് പറഞ്ഞാല്‍ മാത്രം മതിയെന്നും നിങ്ങളെ വിട്ടയക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

ബിജെപി പ്രവര്‍ത്തകര്‍ കൊലപാതകമോ ബലാത്സംഗമോ ചെയ്താല്‍ അത് കുറ്റമല്ലെന്നും എന്നാല്‍ ബിജെപിയെയും ആര്‍എസ്എസിനെയും എതിര്‍ത്താല്‍ അത് വലിയ കുറ്റമാകുമെന്നും കെജരിവാള്‍ പ്രതികരിച്ചു. ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരെയും ജെഎന്‍യു വിദ്യാര്‍ത്ഥികളെയും ക്രൂരമായി മര്‍ദ്ദിച്ച ബിജെപി എംഎല്‍എ ഒപി ശര്‍മയെ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ് നടപടിക്കെതിരെയാണ് കെജരിവാളിന്റെ പരിഹാസം.

ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കനയ്യയെ പട്യാലഹൗസ് കോടതിയില്‍ ഹാജരാക്കുന്നതിനിടെ ബിജെപി ആര്‍എസ്എസ് അനുകൂലികളായ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെയും വിദ്യാര്‍ത്ഥികളെയും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News