ഐഫോണ്‍ 6 എസില്‍ ഒളിഞ്ഞിരിക്കുന്ന ചില വിരുതന്‍മാരുണ്ട്; നിങ്ങളുടെ സമയം ലാഭിക്കുന്നവ; അറിയാം ആ ട്രിക്കുകള്‍

ഐഫോണ്‍ 6 എസ് പുറത്തിറങ്ങിയത് പുതിയൊരു ഫീച്ചറുമായിട്ടായിരുന്നു. ഫോണുമായിട്ടുള്ള സംവാദം കൂടുതല്‍ എളുപ്പത്തിലാക്കുകയും വളരെ പെട്ടെന്ന് ആപ്പുകള്‍ ആക്‌സസ് ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്ന ത്രീഡി ടച്ച് എന്ന ഫീച്ചര്‍. ടാപ് ചെയ്യുക, സൈ്വപ് ചെയ്യുക, പിഞ്ച് ചെയ്യുക എന്നിവയ്‌ക്കൊപ്പം ചില പുതിയ ആക്ഷനുകളും ത്രീഡി ടച്ചില്‍ ഉണ്ട്. എന്നാല്‍, പലര്‍ക്കും ത്രീഡി ടച്ചില്‍ ഒളിഞ്ഞിരിക്കുന്ന ചില ട്രിക്കുകളെ കുറിച്ച് ഇപ്പോഴും വേണ്ടത്ര ധാരണയൊന്നുമില്ല. കൂടുതല്‍ ചെയ്യുന്ന കാര്യങ്ങള്‍ വളരെ വേഗത്തില്‍ ആക്‌സസ് ചെയ്യുന്ന ക്വിക് ആക്ഷനുകള്‍ ഏതൊക്കെയാണെന്ന് അറിയാമോ?

1. പാര്‍ക്ക് ചെയ്ത കാര്‍ എവിടെയാണെന്ന് ഓര്‍മ്മിപ്പിക്കുന്നു

എവിടെയെങ്കിലും പോയി കാര്‍ പാര്‍ക്ക് ചെയ്താല്‍ അത് എവിടെയാണെന്ന് മറന്നു പോകുന്ന ഒരു സ്വഭാവം നമ്മളില്‍ പലര്‍ക്കും കാണും. എങ്കില്‍, ഈ ത്രീഡി ടച്ച് സീക്രട്ട് നിങ്ങളെ സഹായിക്കും. ഉപയോഗിക്കേണ്ടത് ഗൂഗിള്‍ മാപ്പാണ്. ചെയ്യേണ്ടത് പാര്‍ക്ക് ചെയ്യേണ്ട സ്ഥലം കണ്ടെത്തിയാല്‍ മാപ് ആപ്ലിക്കേനില്‍ പ്രസ് ചെയ്ത് പിടിക്കുക. മാര്‍ക് മൈ ലൊക്കേഷനില്‍ ടാപ് ചെയ്താല്‍ പിന്നീട് മാപ് തന്നെ നിങ്ങളെ ഓര്‍മ്മപ്പെടുത്തും എവിടെയാണെന്ന്.

2. ഇഷ്ടനിമിഷങ്ങള്‍ സ്ലോ മോഷനായി കാപ്ചര്‍ ചെയ്യാം

വളരെ ഇഷ്ടപ്പെട്ട നിമിഷങ്ങള്‍ ഓരോ സെക്കന്‍ഡും വിടാതെ വീണ്ടും കാണാന്‍ തോന്നുന്നുണ്ടോ? ആ നിമിഷങ്ങള്‍ സ്ലോ മോഷനായി കാണാന്‍ എല്ലാവര്‍ക്കും ഇഷ്ടമുണ്ടാകും. എങ്കില്‍ മാര്‍ഗമുണ്ട്. എന്താണെന്നല്ലേ. കാമറ ആപ്ലിക്കേഷനില്‍ ഡീപ് പ്രസ് ചെയ്യുക. റെക്കോര്‍ഡ് സ്ലോ മോ എന്ന ഓപ്ഷനില്‍ ടാപ് ചെയ്താല്‍ സ്ലോ മോഷന്‍ ആയി റെക്കോര്‍ഡ് ചെയ്ത് തുടങ്ങും.

3. ആ നിമിഷങ്ങള്‍ ഒരിക്കലും നഷ്ടമാകില്ല

മനസ്സില്‍ പെട്ടെന്ന് കലാപരമായ ഒരു വരിയോ ചിത്രമോ തെളിയുന്നു എന്നിരിക്കട്ടെ. അത് പിന്നീട് മറന്നു പോകുമോ എന്ന ആശങ്കയുണ്ടോ? ഒരു ഷോര്‍ട്കട്ടുണ്ട്. നോട്‌സ് ആപ്പില്‍ കുറേനേരം പ്രസ് ചെയ്യുമ്പോള്‍ ന്യൂ സ്‌കെച്ച് എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ് ചെയ്താല്‍ നിങ്ങളുടെ ഹൃദയത്തിലുള്ളത് അവിടെ പകര്‍ത്താം.

4. ഐട്യൂണ്‍സ് ഗിഫ്റ്റ് കാര്‍ഡ് വര്‍ക്ക് ചെയ്യിക്കാം

ഏറെ ഇഷ്ടപ്പെടുന്ന ഒരാളില്‍ നിന്ന് ഒരു ഐട്യൂണ്‍സ് ഗിഫ്റ്റ് കാര്‍ഡ് ലഭിച്ചെന്നിരിക്കട്ടെ. അത് പ്രാവര്‍ത്തികമാക്കാന്‍ എന്തു ചെയ്യണം? ഐട്യൂണ്‍സ് സ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോര്‍ ആപ്പില്‍ പ്രസ് ചെയ്താല്‍ റെഡീം എന്ന ഓപ്ഷന്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ ഗിഫ്റ്റ് കാര്‍ഡ് റെഡീം ചെയ്ത് ഡൗണ്‍ലോഡിംഗ് ആരംഭിക്കാം.

5. സംഗീതത്തോടുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാം

സംഗീതത്തോടുള്ള ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ എളുപ്പത്തില്‍ സാധിക്കും. വേണ്ടത് മ്യൂസിക് ആപ്പില്‍ ഡീപ് പ്രസ് ചെയ്താല്‍ പ്ലേ ബീറ്റ്‌സ് 1 കാണാം. അതില്‍ ടാപ് ചെയ്താല്‍ ആപ്പിളിന്റെ ഗ്ലോബല്‍ റേഡിയോ സ്‌റ്റേഷനില്‍ നിങ്ങള്‍ക്ക് ആവോളം സംഗീതം ആസ്വദിക്കാം.

6. പ്രൈവറ്റ് ബ്രൗസിംഗ് സെഷന്‍

ഐഫോണിലെ സഫാരി ബ്രൗസറില്‍ കുറേനേരം പ്രസ് ചെയ്യുമ്പോള്‍ കാണുന്ന ന്യൂ പ്രൈവറ്റ് ടാബില്‍ ടാപ് ചെയ്താല്‍ മതി. നിങ്ങള്‍ ബ്രൗസ് ചെയ്യുന്ന ഒരു ഹിസ്റ്ററിയും സഫാരി സൂക്ഷിക്കുകയില്ല.

7. ക്ലാസിലെ ഒരു വാക്കും മിസ്സാകില്ല

അതിരാവിലെ നടക്കുന്ന ക്ലാസുകളിലോ മീറ്റിംഗിലോ പറയുന്ന കാര്യങ്ങള്‍ ചിലപ്പോള്‍ മനസ്സില്‍ ഇരുന്നില്ലെങ്കിലോ? ഇനി പേടിക്കേണ്ട വോയ്‌സ് മെമോസ് ആപ്പില്‍ പ്രസ് ചെയ്താല്‍ ന്യൂ റെക്കോര്‍ഡിംഗ് കാണാം. അതില്‍ ടാപ് ചെയ്താല്‍ എല്ലാം റെക്കോര്‍ഡഡ് ആയിക്കോളും.

8. ടൈമര്‍ സെറ്റ് ചെയ്യുക

എന്തെങ്കിലും കാര്യം ചെയ്യുമ്പോള്‍ കൃത്യം സമയം പാലിക്കണം എന്ന് നിര്‍ബന്ധമുണ്ടോ? ഒന്നും നീണ്ടു പോകാതെ. ചെയ്യേണ്ടത് ക്ലോക്ക് ആപ്പില്‍ പ്രസ് ചെയ്ത് സ്റ്റാര്‍ട്ട് സ്റ്റോപ് വാച്ച് ടാപ് ചെയ്യുക എന്നതാണ്. സമയബന്ധിതമായി ചെയ്യാന്‍ സാധിക്കും.

9. ബോസിന്റെ മെയ്‌ലിനായി കാത്തിരിക്കേണ്ട

ബോസിന്റെ വരാനുള്ള ഒരേയൊരു മെയ്‌ലിനു വേണ്ടി എപ്പോഴും എപ്പോഴും മെയ്ല്‍ ചെക്ക് ചെയ്യണമെന്നില്ല. മെയ്ല്‍ ആപ്പില്‍ പ്രസ് ചെയ്താല്‍ വിഐപി എന്ന ഓപ്ഷനില്‍ പ്രസ് ചെയ്താല്‍ മതി. എത്ര മെസേജുകള്‍ വിഐപി കോണ്‍ടാക്ടുകളില്‍ നിന്നായി അണ്‍റീഡ് ആയി കിടപ്പുണ്ടെന്ന് അറിയാന്‍ സാധിക്കും.

10. ഇന്‍ബില്‍റ്റ് ടൈം മെഷീന്‍

ഒരു വര്‍ഷം മുമ്പ് നിങ്ങള്‍ എന്താണ് ചെയ്തു കൊണ്ടിരുന്നത് എന്ന് അറിയാന്‍ ആഗ്രഹമുണ്ടോ? ഫോട്ടോസ് ആപ്പ് സഹായിക്കും. വേണ്ടത്., ഫോട്ടോസ് ആപ്പില്‍ പ്രസ് ചെയ്താല്‍ വണ്‍ ഇയര്‍ എഗോ എന്ന ഓപ്ഷന്‍ കാണാം. അതില്‍ ടാപ് ചെയ്താല്‍ ഒരുവര്‍ഷം മുമ്പ് എടുത്ത പഴയ ഫോട്ടോ പെട്ടെന്നു കാണാന്‍ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News