ഷാജി കൈലാസിനെ ദേശീയമാധ്യമം ‘കൊന്നു’; അന്തരിച്ച ആനന്ദക്കുട്ടന്റെ ഫോട്ടോയ്ക്ക് പകരം ഷാജിയുടേത്; പ്രതിഷേധമറിയിച്ച് ബാലചന്ദ്രമേനോന്‍

പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്റെ മരണവാര്‍ത്തയില്‍ ഫോട്ടോ മാറിപ്പോയ സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. ഒരു ദേശീയ മാധ്യമത്തിലാണ് ആനന്ദക്കുട്ടന്റെ മരണവാര്‍ത്തയില്‍ സംവിധായകന്‍ ഷാജി കൈലാസിന്റെ ചിത്രം അച്ചടിച്ചത്. ഫോട്ടോ മാറിപ്പോയത് നിസാരമായി കാണാന്‍ സാധിക്കില്ലെന്നും ഗുരുതര തെറ്റാണ് സംഭവിച്ചതെന്നും അദ്ദേഹം പറയുന്നു.

അത്യന്തം വേദനയോടെയാണ് ഈ കുറിപ്പ് …..

അടുത്തിടെ അന്തരിച്ച എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ആനന്ദക്കുട്ടൻ എന്ന ക്യാമറാമാന്റെ മരണവാർത്ത ഒരു പത്രത്തിൽ വന്നതാണ് നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തുന്നത് . വാർത്ത മരിച്ചു പോയ ആനന്ദക്കുട്ടനെപ്പറ്റിയാണെങ്കിലും കൊടുത്തിരിക്കുന്ന ഫോട്ടോ ഇപ്പോഴും ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന എന്റെ മറ്റൊരു സുഹൃത്തായ സംവിധായകൻ ഷാജി കൈലാസിന്റെതാണ് …

ഇത് നിസ്സാരമായി കാണാനാവില്ല . ഈ വാർത്ത രണ്ടു കലാകാരന്മാരെ ഒരേ സമയം അധിക്ഷേപി ച്ചിരിക്കുകയാണ്. അക്ഷന്തവ്യമായ ഒരു തെറ്റാണെന്ന് പറയാതെ വയ്യ. ചോദിക്കാനും പറയാനും ആരും ഈ നാട്ടിലില്ല എന്ന മട്ടിൽ കാര്യങ്ങൾ നടക്കുന്നത് കാണുമ്പോൾ അങ്ങേയറ്റത്തെ വിഷമമുണ്ട്. ജഗതി ശ്രീകുമാറും മാമുക്കൊയയും മരിച്ചു എന്ന് കേട്ടപ്പോഴും ഇതേ വിഷമം ഉണ്ടായിട്ടുണ്ട്‌ . എന്നാൽ മരിച്ച വ്യക്തിയെയും മ്രുതദേഹത്തെയും ഒരേപോലെ ആദരിക്കണമെന്ന് ഭരണഘടന കൂടി അനുശാസിക്കുന്ന നമ്മുടെ നാട്ടിൽ , അതും വിരൽത്തുമ്പിൽ വിവരങ്ങൾ അറിയാനുള്ള സൌകര്യങ്ങൾ ഉള്ളപ്പോൾ ഇങ്ങനെ ഒരു വാർത്ത അടിച്ചു വന്നതിൽ ഇത് വായിക്കുന്ന എല്ലാവര്ക്കും വേണ്ടി ഞാൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. മരിക്കുന്നവർ സ്വന്തം ഫോട്ടോ ആരേലും എല്പ്പിക്കാതെ മരിക്കുന്നത് അത്ര സുരക്ഷിതമല്ല എന്ന് തോന്നിപ്പോകുന്നു.

ആനന്ദക്കുട്ടൻ ഞാനുമായി നല്ല അടുപ്പത്തിലായിരുന്നു. എന്നോടൊപ്പം കാര്യം നിസ്സാരം, ഇത്തിരി നേരം ഒത്തിരി കാര്യം, വിളംബരം, ഏപ്രിൽ 19 എനീ നല്ല ചിത്രങ്ങൾ അദ്ദേഹത്തിൻറെ ക്യാമറായിലൂടെയാണ് ജനനം കൊണ്ടത്‌ . എറണാകുളത്തെ ഫ്ലാറ്റിൽ ചേതനയറ്റ കുട്ടന്റെ ദേഹത്തിനരികിൽ ഇരിക്കുമ്പോൾ ചോക്ലേറ്റ് ചിരിയിൽ പൊതിഞ്ഞു കുട്ടൻ പറഞ്ഞ ഒരുപിടി കാര്യങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു .

ആനന്ദക്കുട്ടന്റെ മരണവാർത്തകളിൽ ഒന്നും എന്റെ ഒരു പടത്തിന്റെ പേരു പോലും പരാമർശിച്ചു കണ്ടില്ല . ഇവിടെ കൊടുത്തിരിക്കുന്ന ന്യൂസിലും തഥൈവ . ഇതൊരു പരാതിയല്ല , മറിച്ച് പത്രപ്രവർത്തനത്തിന്റെ സത്യസന്ധതയെ ഒര്മ്മിപ്പിക്കുകയാണ് . മിനിമം ഏറ്റവും കൂടുതൽ ജനപ്രീതി നേടി എന്ന കാര്യത്തിൽ സംശയമില്ലാത്ത കാര്യം നിസ്സാരം എന്ന ചിത്രത്തിന്റെ പേര് ആനന്ദക്കുട്ടന്റെ സിനിമകളുടെ പട്ടികയിൽ വരാതെ പോയത് ദൗർഭാഗ്യമെന്നെ പറയാനുള്ളൂ. ഈ പോസ്റ്റ്‌ ആനന്ദക്കുട്ടൻ വായിച്ചിരുന്നെങ്കിൽ എനിക്ക് സമ്മാനിക്കുമായിരുന്ന ആ ‘ ചോക് ലെറ്റ് ‘ ചിരിയെ ഓർമ്മിച്ചുകൊണ്ട് ഞാൻ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു ..

ഒപ്പം മരണക്കുറിപ്പിനോടൊപ്പം സ്വന്തം ഫോട്ടോ തന്നെ വരണം എന്ന പൌരാവകാശം ഊന്നിപ്പറയുകയും ചെയ്യുന്നു ..

അത്യന്തം വേദനയോടെയാണ് ഈ കുറിപ്പ് …..അടുത്തിടെ അന്തരിച്ച എന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ആനന്ദക്കുട്ടൻ എന്ന ക്യാ…

Posted by Balachandra Menon on Thursday, February 18, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News