കൊച്ചി സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം ചെയ്തു; ചടങ്ങുകള്‍ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

കൊച്ചി: കൊച്ചി സ്മാര്‍ട് സിറ്റിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, യുഎഇ മന്ത്രിയും ദുബായ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവി, ദുബായ് ഹോള്‍ഡിംഗ് വൈസ് ചെയര്‍മാനും എംഡിയുമായ അഹമ്മദ് ബിന്‍ ബ്യാത്, കേന്ദ്രമന്ത്രി രാജീവ് പ്രതാപ് റൂഡി, കൊച്ചി സ്മാര്‍ട്‌സിറ്റി ചെയര്‍മാനുമായ പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ സംയുക്തമായാണ് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. സ്മാര്‍ട് സിറ്റിയുടെ രണ്ടാംഘട്ടം നിര്‍മാണോദ്ഘാടനവും ചടങ്ങില്‍ നടന്നു.

അതേസമയം, പ്രതിപക്ഷം ഉദ്ഘാടന ചടങ്ങുകള്‍ ബഹിഷ്‌കരിച്ചു. ചടങ്ങ് ബഹിഷ്‌കരിച്ച പ്രതിപക്ഷം സ്മാര്‍ട് സിറ്റിക്ക് പുറത്ത് പ്രതിഷേധ പരിപാടി നടത്തി. വിഭാനം ചെയ്ത രീതിയില്‍ നിന്ന് മാറി സ്മാര്‍ട്ട്‌സിറ്റിയുടെ ആദ്യഘട്ട ഉദ്ഘാടനം നടത്തുന്നത്, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാരോപിച്ചാണ് സിപിഐഎം ചടങ്ങ് ബഹിഷ്‌കരിച്ചത്.

ആറര ലക്ഷം ചതുരശ്രയടി വിസ്തൃതിയുള്ള കെട്ടിടമാണ് ആദ്യഘട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടക്കം കുറിച്ച ശേഷം അവഗണിച്ച, സ്മാര്‍ട്ട് സിറ്റി പദ്ധതിയെ സംസ്ഥാനത്തിന്റെ താല്‍പര്യത്തിനനുസരിച്ച് യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്.

സ്മാര്‍ട്ട് സിറ്റിയുടെ തുടക്കത്തില്‍ത്തന്നെ അതിന്റെ ഭാഗമാകുന്ന 27 കമ്പനികളുടെ പേരും പ്രഖ്യാപിച്ചു. ഒന്നാം ഘട്ടത്തിലെ കമ്പനികള്‍ പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങുന്നതോടെ അയ്യായിരത്തില്‍പരം പേര്‍ക്ക് ജോലി ലഭിക്കും. മൂന്നു വര്‍ഷം കൊണ്ട് രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 60,000 പേര്‍ക്ക് തൊഴിലവസരമുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here