കനയ്യ കുമാറിനെതിരെയുണ്ടായ ആക്രമണം സംഘടിതവും ആസൂത്രിതവുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍; അക്രമം തടയാന്‍ പൊലീസ് ഒന്നുംചെയ്തില്ല; കസ്റ്റഡിയില്‍ മാനസികമായി പീഡിപ്പിച്ചു

ദില്ലി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനെതിരെ പട്യാലഹൗസ് കോടതിയിലുണ്ടായ ആക്രമണം സംഘടിതവും ആസൂത്രിതവുമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. പൊലീസ് കസ്റ്റഡിയില്‍ കനയ്യ കുമാറിനെ മാനസികമായി പീഡിപ്പിക്കുകയും കോടതിയില്‍ ഹാജരാക്കുന്നതിനുമുമ്പ് മൊഴളി അന്വേഷണസംഘം കണ്ടെത്തി.

17ന് പട്യാലഹൗസ് കോടതിവളപ്പില്‍ ആര്‍എസ്എസ് അനുഭാവികളായ അഭിഭാഷകര്‍ കനയ്യ കുമാറിനെ അധിക്ഷേപിക്കുകയും ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തു. സമീപത്തെ കോടതിമുറിയിലും ഇതുതന്നെ സംഭവിച്ചു. എന്നാല്‍ അക്രമം തടയാന്‍ ദില്ലി പൊലീസ് ഒന്നുംചെയ്തില്ലെന്നും അക്രമികളെ തിരിച്ചറിഞ്ഞ കനയ്യ, പോലീസിനെ വിവരം ധരിപ്പിച്ചിട്ടും നടപടിയെടുക്കാന്‍ തയാറായില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി.

കനയ്യ കുമാറിന് പട്യാല ഹൗസ് കോടതിക്ക് പുറത്തുവച്ച് മര്‍ദ്ദനമെറ്റുവെന്നത് സ്ഥിരീകരിച്ച് മെഡിക്കല്‍ റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വലത് കാല്‍വിരലിലും ഇടത് കാല്‍പാദത്തിലും മൂക്കിലും മുറിവുകളും ചതവുകളും ഉണ്ടെന്ന് റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റുചെയ്ത കനയ്യയെ രണ്ട് ദിവസം മുമ്പ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അഭിഭാഷകര്‍ മര്‍ദ്ദിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News