ഗോധ്ര കലാപത്തിന് പിന്നില്‍ ബിജെ.പിയാണെന്ന് പട്ടേല്‍ സമുദായ നേതാക്കള്‍; കലാപം നടന്നില്ലായിരുന്നെങ്കില്‍ മോഡി രണ്ടാമതും മുഖ്യമന്ത്രി ആകില്ലായിരുന്നു; ബിജെപി വര്‍ഗീയ പാര്‍ട്ടിയെന്നും നേതാക്കള്‍

അഹമ്മദാബാദ്: ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച സംഭവം ബിജെപി നേതാക്കള്‍ മുന്‍കൂട്ടി നിശ്ചയിച്ച് നടപ്പാക്കിയതാണെന്ന് പട്ടേല്‍ സമുദായ നേതാക്കള്‍. സബര്‍മതി എക്്‌സ്പ്രസിന് തീയിട്ട് കര്‍സേവകരെ ചുട്ടുകൊന്നില്ലായിരുന്നുവെങ്കില്‍ 2002ല്‍ നരേന്ദ്ര മോഡി വീണ്ടും അധികാരത്തില്‍ എത്തില്ലായിരുന്നുവെന്ന് നേതാക്കളായ രാഹുല്‍ ദേശായ്, ലാല്‍ഭായ് പട്ടേല്‍ എന്നിവര്‍ വെളിപ്പെടുത്തി.

2002ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിന് വേണ്ടിയാണ് കലാപം നടത്തിയത്. ഗോധ്ര കലാപം നടന്നില്ലായിരുന്നെങ്കില്‍ മോഡി രണ്ടാമതും മുഖ്യമന്ത്രി ആകില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു. മുസ്ലീങ്ങളോട് ഭയം നിലനിര്‍ത്തുക എന്നതാണ് അവരുടെ പ്രത്യയശാസ്ത്രം. ബി.ജെ.പി അടിസ്ഥാനപരമായി വര്‍ഗീയ പാര്‍ട്ടിയാണെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. ട്രെയിന്‍ കത്തിച്ചത് മുസ്ലീംങ്ങളാണോ എന്ന് കാര്യം, അന്ന് സ്‌കൂള്‍വിദ്യാര്‍ത്ഥിയായിരുന്ന തനിക്കറിയില്ല. അത് ബിജെപിയുടെ അജന്‍ഡയായിരുന്നു. ഇപ്പോള്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്നും പട്ടേല്‍ പ്രതിനിധി ദേശായ് പറഞ്ഞു.

2002 ഫെബ്രുവരി 27നാണ് ഗോധ്രയില്‍ സബര്‍മതി എക്‌സ്പ്രസ് ട്രെയിന് തീവച്ചത്. സംഭവത്തില്‍ അയോധ്യയില്‍നിന്ന് ശിലാപൂജ നടത്തി മടങ്ങുകയായിരുന്ന 59 കര്‍സേവകര്‍ കൊല്ലപ്പെട്ടു. ഇതിനുശേഷം ഗുജറാത്തില്‍ കുപ്രസിദ്ധമായ വംശഹത്യ അരങ്ങേറി. മൂവായിരത്തോളംപേര്‍ കലാപത്തില്‍ കൊല്ലപ്പെട്ടു. ഹിന്ദുക്കള്‍ ഒന്നിച്ചുനിന്നില്ലെങ്കില്‍ മുസ്ലീംങ്ങള്‍ തങ്ങളെ കൊല്ലുമെന്ന ആശയമാണ് അവര്‍ പ്രചരിപ്പിച്ചിരുന്നതെന്ന് നേതാക്കളിലൊരാള്‍ ഓര്‍മിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News