സൈനികരുടെ മരണം ആത്മഹത്യയ്ക്ക് തുല്യം; ശത്രുക്കളെ വധിക്കുന്നത് കൊലപാതകം; നിത്യാനന്ദയുടെ പ്രസ്താവന വിവാദത്തില്‍

ബംഗളൂരു: യുദ്ധത്തില്‍ പങ്കെടുക്കുന്ന സൈനികരുടെ മരണം ആത്മഹത്യയ്ക്ക് തുല്യമാണെന്ന സ്വാമി നിത്യാനന്ദയുടെ പ്രസ്താവന വിവാദത്തില്‍. സൈനികര്‍ ശത്രുക്കളെ വധിക്കുന്നത് കൊലപാതകമാണെന്നും അതുപോലെ സൈനികര്‍ കൊല്ലപ്പെടുന്നത് ആത്മഹത്യയ്ക്ക് തുല്യമാണെന്നുമായിരുന്നു നിത്യാനന്ദയുടെ പരാമര്‍ശം. ബംഗളൂരുവില്‍ നടന്ന ഒരു ആത്മീയപ്രഭാഷണത്തിനിടെയാണ് നിത്യാനന്ദയുടെ വിവാദപ്രസ്താവന.

സംഭവം ചര്‍ച്ചയായതോടെ പ്രസ്താവന തിരുത്തി നിത്യാനന്ദ രംഗത്തെത്തി. തനിക്ക് സൈനികരോട് ബഹുമാനമുണ്ടെന്നും രാജ്യം സുരക്ഷിതമായിരിക്കുന്നത് സൈനികര്‍ കാരണമാണെന്നും അദ്ദേഹം തിരുത്തി പറഞ്ഞു. പ്രസ്താവന മാധ്യമങ്ങളില്‍ നിറഞ്ഞതോടെ വന്‍പ്രതിഷേധമാണ് ഉയരുന്നത്. നിത്യാനന്ദയെ കര്‍ണാടകയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് കന്നഡ അനുകൂല സംഘടന പ്രതിഷേധപ്രകടനം നടത്തി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു പ്രശസ്ത നടി രഞ്ജിതയുമായുള്ള നിത്യാനന്ദയുടെ കിടപ്പറരംഗങ്ങള്‍ പ്രമുഖ വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതും ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News