ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസ് ഇന്ന് പട്യാലഹൗസ് കോടതി പരിഗണിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഹാജരാകില്ല. കേസില്‍ ഹാജരാകുന്നതില്‍ നിന്ന് സുപ്രീംകോടതി ഇരുവര്‍ക്കും സ്‌റ്റേ നല്‍കിയിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന സോണിയ ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. കോടതിയില്‍ ഇവരുടെ സാന്നിധ്യം സൗകര്യത്തെക്കാള്‍, അസൗകര്യമാകും ഉണ്ടാക്കുക. മാത്രമല്ല ഇത്ര ഉന്നതരായ വ്യക്തികള്‍ എങ്ങും ഓടിപ്പോകില്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസിലെ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതി ഒഴിവാക്കിയിരുന്നു. വിചാരണ കോടതി നടപടികളെ ഈ പരാമര്‍ശം ബാധിക്കരുതെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
1938ല്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്ഥാപിച്ച നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുക്കുന്നതിനായി അസോസിയേറ്റഡ് ജെര്‍ണല്‍സ് ലിമിറ്റഡിന് 90 കോടി രൂപയുടെ പലിശ രഹിത വായ്പ അനുവദിച്ചതാണ് കേസിനാധാരം. 2000 കോടിയുടെ ആസ്തികളുള്ള ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ 90 ലക്ഷം രൂപയ്ക്ക് യംഗ് ഇന്ത്യ ലിമിറ്റഡ് സ്വന്തമാക്കിയെന്നാണ് ആരോപണം. സോണിയയ്ക്കും രാഹുലിനും യംഗ് ഇന്ത്യ ലിമിറ്റഡില്‍ 38 ശതമാനം വീതം ഓഹരിപങ്കാളിത്തമുണ്ട്. യംഗ് ഇന്ത്യ ലിമിറ്റഡ് നാഷണല്‍ ഹെറാള്‍ഡ് ഏറ്റെടുത്ത നടപടിയില്‍ ക്രമക്കേടുണ്ടെന്നും ഇതുവഴി സോണിയയും രാഹുലും കോടികളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്നും കാണിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമിയാണ് കോടതിയെ സമീപിച്ചിരുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here