രാജ്യവിരുദ്ധ മുദ്രാവാക്യം; ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ്; രാജ്യം വിടാന്‍ അനുവദിക്കരുതെന്ന് നിര്‍ദ്ദേശം; വിവാദ വീഡിയോ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം

ദില്ലി: ജെഎന്‍യു ക്യാമ്പസില്‍ രാജ്യവിരുദ്ധമുദ്രാവാക്യം മുഴക്കിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ദില്ലി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇവര്‍ രാജ്യം വിടാന്‍ ശ്രമിക്കാന്‍ സാധ്യതയുണ്ടെന്നും അത് തടയണമെന്നും എമിഗ്രേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മൂന്നു വിദ്യാര്‍ത്ഥികളുടെയും ഫോണ്‍ കോളുകള്‍ സംബന്ധിച്ച വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ദില്ലി പൊലീസിന്റെ പ്രത്യേക അന്വേഷണസംഘത്തിന്റെ കീഴില്‍ നിരവധി സംഘങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ നടത്തുന്നത്. ഇവരുടെ അടുത്തസുഹൃത്തുകളെയും പൊലീസ് ചെയ്തു. ജെഎന്‍യു വിദ്യാര്‍ത്ഥികള്‍, ക്യാമ്പസിലെ മറ്റു ജീവനക്കാരടക്കം 17 ദൃക്‌സാക്ഷികളുടെ മൊഴികളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, കനയ്യ കുമാര്‍ രാജ്യവിരുദ്ധമുദ്രാവാക്യം വിളിച്ചുവെന്ന് പറയുന്നതിന്റെ വീഡിയോ ദില്ലി പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. യഥാര്‍ത്ഥ വീഡിയോ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് തീരുമാനം. വീഡിയോയുടെ ആധികാരികത പരിശോധിക്കുന്നതിന് ദില്ലി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News