ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ മയക്കുമരുന്ന് തീവ്രവാദക്കേസില്‍ അറസ്റ്റില്‍

കൊളംബിയ: അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ സൊഹൈല്‍ കസ്‌കര്‍ മയക്കുമരുന്ന് തീവ്രവാദക്കേസില്‍ അറസ്റ്റില്‍. ഇയാള്‍ ഭീകര സംഘടനകള്‍ക്ക് ആയുധങ്ങള്‍ കൈമാറ്റം നടത്തിയതിനും അമേരിക്കന്‍ പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്.

കൊളംബിയയിലെ എഫ്എആര്‍സി (റെവലൂഷണറി ആംഡ് ഫോഴ്‌സ് ഓഫ് കൊളംബിയ) തീവ്രവാദ സംഘവുമായി സൊഹൈലിന് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സൊഹൈലിനൊപ്പം രണ്ടു പാകിസ്ഥാന്‍കാരും അറസ്റ്റിലായിട്ടുണ്ട്. ഇവര്‍ 2015 ഡിസംബറിലാണ് അറസ്റ്റിലായതെന്നും എന്നാല്‍ ദാവൂദിന്റെ സ്വാധീനവും പണവും ഉപയോഗിച്ചാണ് വാര്‍ത്ത ഇതുവരെ പുറത്തുവിടാതിരുന്നതെന്നും അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അഭിഭാഷകയുമായി വിവാഹനിശ്ചയം കഴിഞ്ഞ സൊഹൈലിന് കേസില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ 25 വര്‍ഷമെങ്കിലും തടവുശിക്ഷ അനുഭവിക്കേണ്ടിവരും. മിസൈലുകള്‍ക്ക് വേണ്ട പ്രതലവും മറ്റും ഫാര്‍ക്കിന് വില്‍പ്പന നടത്തി, പാകിസ്ഥാനില്‍ നിന്നും മയക്കുമരുന്ന് അമേരിക്കയിലേക്ക് കൊണ്ടുവന്നു തുടങ്ങിയ കുറ്റങ്ങളാണ് സൊഹൈലിനെതിരേ ചുമത്തിയിട്ടുള്ളത്.

സൊഹൈല്‍ നടത്തിയ ഇടപാടുകള്‍ ദാവൂദിനെ പോലും ഞെട്ടിച്ചെന്നാണ് അദ്ദേഹത്തിന്റെ സംഘാംഗങ്ങള്‍ പറയുന്നതെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സൊഹൈലിനൊപ്പം പിര്‍സാദാ ഹമീദ് ക്രിസ്റ്റി, അബ്ദുല്‍ വഹാബ് ക്രിസ്റ്റി എന്നിവരാണ് പിടിയിലായ പാകിസ്ഥാന്‍കാര്‍.

ദാവൂദിന്റെ ഇളയ സഹോദരന്‍ നൂറയുടെ മൂത്തമകനാണ് അലി ഡാനിഷ് എന്ന സൊഹൈല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News