ഉമ്മന്‍ചാണ്ടി സ്മാര്‍ട്ടായി കേരളത്തെ പറ്റിച്ചു; 27 കമ്പനികള്‍ക്കു പകരം വന്നത് 22 കമ്പനികള്‍; ജെംസ് സ്‌കൂളും സബ്‌വേയും എസ്ബിടിയും പിന്നെ കുറച്ചു നാടന്‍ കമ്പനികളും

കൊച്ചി: സ്മാര്‍ട് സിറ്റി എന്ന പേരില്‍ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേരളത്തെ സ്മാര്‍ട്ടായി പറ്റിച്ചു. സ്മാര്‍ട്‌സിറ്റി ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോള്‍തന്നെ വരുമെന്നു പറഞ്ഞിരുന്ന 27 കമ്പനികളില്‍ വന്നത് 22 എണ്ണം മാത്രം. ഈ കമ്പനികളുടെ വിശദാംശങ്ങള്‍ തേടിപ്പോയപ്പോഴാണ് സര്‍ക്കാരും മുഖ്യമന്ത്രിയും കേരളത്തെ പറ്റിച്ചതിന്റെ ആഴം വ്യക്തമായത്.

22 കമ്പനികളില്‍ നാലെണ്ണം മാത്രമാണ് ഇന്ത്യക്കു പുറത്ത് ആസ്ഥാനമായുള്ളത്. അതില്‍ തന്നെ രണ്ടെണ്ണം മലയാളികള്‍ സ്ഥാപകരായ കമ്പനികളാണ്. ചുരുക്കത്തില്‍ ബഹുരാഷ്ട്ര, വിദേശ കമ്പനികള്‍ വരുമെന്നു പറഞ്ഞിടത്ത് വന്നത് രണ്ടെണ്ണം മാത്രം. സര്‍ക്കാര്‍ വിട്ടുകൊടുത്ത സ്ഥലത്ത് വിദേശ കമ്പനികള്‍ക്ക് വഴി തുറന്നുകൊടുത്ത് ഇന്ത്യയിലെ ഐടി വിപ്ലവത്തിന് വേഗം കൂട്ടുമെന്നു പറഞ്ഞ സ്മാര്‍ട് സിറ്റി കേരളത്തെ വിദഗ്ധമായി പറ്റിച്ചിരിക്കുകയാണെന്നാണു വന്ന കമ്പനികളുടെ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ മനസിലാകുന്നത്.

വന്ന കമ്പനികള്‍

  • ലിറ്റില്‍ ജെംസ്: ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് ലിറ്റില്‍ ജെംസ്. സ്മാര്‍ട്‌സിറ്റി പ്രദേശത്തു സ്‌കൂള്‍ ആരംഭിക്കാനാണ് ഇവര്‍ വരുന്നത്. സ്മാര്‍ട്‌സിറ്റി പദ്ധതിപ്രദേശത്തേക്ക് ആദ്യം വന്ന കമ്പനിയാണ് ലിറ്റില്‍ ജെംസ്.
  • ഫ്രെഷ് ഫാസ്റ്റ് ഫുഡ്‌സ്: ഹോട്ടല്‍ ശൃംഖലയായ സബ് വേയുടെ ഫ്രാഞ്ചൈസി
  • ഐഡിയ സെല്ലുലാര്‍: മൊബൈല്‍ സേവനദാതാക്കളായ ഇന്ത്യന്‍ കമ്പനി
  • ആസ്റ്റര്‍ മെഡിസിറ്റി: മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തില്‍ ദുബായ് ആസ്ഥനമായ ആശുപത്രി ശൃംഖല. കൊച്ചിയില്‍തന്നെ മറ്റൊരു ആശുപത്രികൂടി ആസ്റ്ററിനുണ്ട്.
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ശാഖ
  • ഐഎച്ച്‌ഐടിഎസ് ടെക്‌നോളജീസ്: നിലവില്‍ കൊച്ചിയില്‍ പച്ചാളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനമാണ് ഐഎച്ച്‌ഐടിഎസ് ടെക്‌നോളജീസ്
  • ഡൈനാമിക്‌നെക്സ്റ്റ് ടെകനോളജീസ്: മൂവാറ്റുപുഴ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനം
  • വിട്രിയോ സൊലൂഷന്‍സ്: എറണാകുളം വൈറ്റില പൊന്നുരുന്നി ആസ്ഥാനമായ വെബ് ഡെവലപ്പിംഗ് സ്ഥാപനം
  • സിംഗ്‌നെറ്റ് സൊലൂഷന്‍സ്: സിംഗപ്പൂര്‍ ആസ്ഥാനമായ ഐടി സൊലൂഷന്‍സ് സ്ഥാപനം
    എക്‌സ സോഫ്റ്റ് വെയര്‍ സൊലൂഷന്‍സ്: മാഞ്ഞൂര്‍ കാഞ്ഞിരത്താനം ആസ്ഥാനമായുള്ള സോഫ്റ്റ് വെയര്‍ സര്‍വീസസ്. ഓഹരി മൂലധനം ഒരു ലക്ഷം രൂപ മാത്രമുള്ള കമ്പനിയാണിത്.
  • ലോജിട്ടിക്‌സ് ടെക്‌നോലാബ്: അമേരിക്കയില്‍ ആസ്ഥാനമെന്നു പറയുന്ന കമ്പനി. മലയാളി ശ്രീനാഥ് സ്ഥാപിച്ച കമ്പനിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് കൊച്ചി കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍.
  • സായ് ബിപിഒ: കരുനാഗപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് സായ് ബിപിഒ സര്‍വീസസ്.
  • മുസ്തഫ ആന്‍ഡ് അല്‍മന: ദുബായ് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം. ഇന്ത്യയില്‍ ദില്ലി, മുംബൈ, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്.
  • 7 നോഡ്‌സ് ടെക്‌നോളജി സൊലൂഷന്‍സ്: ചേര്‍ത്തല ആസ്ഥാനമായ വെബ് ഡെവലപ്‌മെന്റ് സ്ഥാപനം
  • ടികെഎം ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡ്: കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായ ടികെഎം ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
  • എന്‍ഡൈമന്‍ഷന്‍സ് സൊലൂഷന്‍: കൊച്ചി വാഴക്കാല മാവേലിപുരത്തെ ഒരു വില്ല കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സോഫ്റ്റ് വെയര്‍ സ്ഥാപനം
  • മരിയാപ്പ്‌സ് മറൈന്‍ സൊലൂഷന്‍സ്: സിംഗപ്പൂര്‍ ആസ്ഥാനമായ മാരിടൈം കണ്‍സള്‍ട്ടന്‍സി സ്ഥാപനം
    ഡിആര്‍ഡി കമ്യൂണിക്കേഷന്‍സ് ആന്‍ഡ് സോഫ്റ്റ് വെയര്‍: യുകെ ആസ്ഥാനമായ ടെലികോ സോഫ്റ്റ് വെയര്‍ കമ്പനി
  • പാത്ത് സൊലൂഷന്‍സ്: ഇസ്ലാമിക് ബാങ്കിംഗ് സോഫ്റ്റ് വെയര്‍ തയാറാക്കിയ കുവൈത്ത് ആസ്ഥാനമായ സ്ഥാപനം.
  • അഗ്രി ജീനോ ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്: സ്റ്റാര്‍ട് അപ്പ് കമ്പനിയായ തെലങ്കാന കൊംപള്ളിയിലെ അഗ്രി ജീനോം ലാബ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. തൃശൂര്‍ വിയ്യൂര്‍ കൈലാസില്‍ ശ്രീധര്‍ സന്തോഷും എറണാകുളം ഇടപ്പള്ളി പാടിവട്ടം പ്രസാദം വീട്ടില്‍ ബാലാമണിയമ്മയും ചേര്‍ന്നു നടത്തുന്ന സ്ഥാപനമാണ് ഇത്.
  • ലിറ്റ്മസ് സെവന്‍ സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ്: കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇ കൊമേഴ്‌സ് സ്ഥാപനമാണിത്.

ജെംസ് സ്‌കൂളൊഴികെ കേരളത്തില്‍ പ്രവര്‍ത്തനമേഖലയില്ലാത്ത ഒരു സ്ഥാപനം പോലും സ്മാര്‍ട് സിറ്റിയിലേക്കു വന്ന ആദ്യ കമ്പനികളുടെ പട്ടികയില്‍ ഇല്ല. ലോകത്താകമാനമുള്ള ഐടി, ഐടി അനുബന്ധമേഖലയിലെ കമ്പനികള്‍ സ്മാര്‍ട് സിറ്റിയിലേക്ക് ഒഴുകുമെന്നും അതുവഴി 90000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് ഉമ്മന്‍ചാണ്ടി മലയാളിയെ വിശ്വസിപ്പിച്ചിരുന്നത്. അതു തുടക്കത്തിലേ വമ്പന്‍ തട്ടിപ്പാണെന്നാണ് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News