ചൂടുവെള്ളത്തില്‍ കുളിക്കാമോ? സംശയം വേണ്ട; ഗുണങ്ങളുണ്ട്

ചൂടുവെള്ളത്തില്‍ കുളിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, അതോടൊപ്പം ചൂടുവെള്ളത്തില്‍ കുളിക്കുന്നതു കൊണ്ട് എന്താണ് ഗുണം എന്നു ചിന്തിക്കുന്നവരുമുണ്ട്. വല്ലാതെ ക്ഷീണിച്ചു വരുന്ന ദിവസങ്ങളില്‍ ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനേക്കാള്‍ മികച്ച മറ്റൊരു കാര്യമില്ലെന്നാണ് പറയപ്പെടുന്നത്. വേനല്‍കാലങ്ങളില്‍ പോലും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഏറെ ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. ചൂടുവെള്ളത്തില്‍ കുളിക്കുന്നതിന്റെ നാലു ഗുണങ്ങള്‍ താഴെ പറയുന്നു.

1. രക്തചംക്രമണം വര്‍ധിപ്പിക്കും

കഴുത്തോളം ചൂടുവെള്ളത്തില്‍ മുങ്ങിക്കിടന്ന് കുളിച്ചു നോക്കൂ. ഹൃദയം കൂടുതല്‍ വേഗത്തിലും ശക്തിയിലും പ്രവര്‍ത്തിക്കും. ഹൃദയത്തിനും ഹൃദയത്തിലേക്ക് രക്തം എത്തിക്കുന്ന രക്തധമനികള്‍ക്കും ഇത് മികച്ച ഒരു വ്യായാമമാര്‍ഗമാണ്. ഇത് ഹൃദയത്തിന്റെ ശക്തി വര്‍ധിപ്പിക്കുകയും ചെയ്യും. ആഴ്ചയില്‍ രണ്ടുതവണയില്‍ കൂടുതല്‍ ഇത്തരത്തില്‍ ചെയ്യുന്നത് ഏറെ ഗുണം ചെയ്യുമത്രേ.

2. രാത്രിയില്‍ നല്ല ഉറക്കം കിട്ടും

ചൂടുവെള്ളം ശരീരത്തെ എല്ലാ സമ്മര്‍ദങ്ങളില്‍ നിന്നും മോചിപ്പിക്കുകയും രാത്രിയില്‍ നന്നായി ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. ശരീരത്തെ മാത്രമല്ല, മസിലുകളെയും റിലാക്‌സ് ചെയ്യിക്കുന്നു. മാനസികമായി സമ്മര്‍ദങ്ങളെ കുറയ്ക്കുകയും ചെയ്യും. അങ്ങനെ നന്നായി ഉറങ്ങാനും സാധിക്കും.

3. ചര്‍മത്തെ വൃത്തിയാക്കുന്നു

ശരീരത്തെയും മനസ്സിനും ആശ്വാസം പകരുക മാത്രമല്ല, രോമകൂപങ്ങളില്‍ ഇറങ്ങിച്ചെന്ന് ശുചീകരിക്കുകയും ചെയ്യുന്നുണ്ട്. ശരീരത്തിലെ രോമകൂപങ്ങളില്‍ പോലും അടിഞ്ഞിരിക്കുന്ന മാലിന്യവും ടോക്‌സിനുകളും നീക്കം ചെയ്യാനും ചൂടുവെള്ളത്തിലുള്ള കുളി കൊണ്ട് സാധിക്കും. ചര്‍മം ഫ്രഷ് ആയി തോന്നിക്കുകയും ചെയ്യും.

4. തലവേദന കുറയും

തലയിലെ രക്തധമനികള്‍ സങ്കോചിക്കുമ്പോഴാണ് തലവേദന ഉണ്ടാകുന്നത്. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ഈ പ്രശ്‌നത്തിന് ഉത്തമ പരിഹാര മാര്‍ഗമാണ്. രക്തധമനികള്‍ സങ്കോചിക്കുന്നത് ഒഴിവാക്കുകയും തലവേദന കുറയ്ക്കുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News