സംഘപരിവാറിനെ ചെറുക്കാന്‍ ജീവന്‍ കൊടുത്തും സിപിഐഎം ഇറങ്ങുമെന്ന് കോടിയേരി ബാലകൃഷ്ണന്‍; മോദി സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാകും

കണ്ണൂര്‍: സംഘപരിവാര്‍ ഭീകരത രാജ്യത്ത് അഴിഞ്ഞാടുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംഘഭീകരതയെ ചെറുക്കാന്‍ ജീവന്‍ കൊടുത്തും സിപിഐഎം രംഗത്തിറങ്ങും. രാജ്യത്ത് കോടതികളില്‍ പോലും സംഘപരിവാര്‍ അഴിഞ്ഞാടുകയാണ്. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ സംഘഭീഷണിയെ നേരിടുകയാണ് വേണ്ടത്. മോദി സര്‍ക്കാരിനെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാകുന്ന അവസ്ഥയാണ് ഉള്ളതെന്നും കോടിയേരി പറഞ്ഞു.

കരിനിയമം ചുമത്തി ഇടതുപക്ഷത്തെ തോല്‍പിക്കാനാണ് കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1995-ല്‍ ടാഡ ചുമത്തി പാര്‍ട്ടി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തപ്പോള്‍ അടുത്ത വര്‍ഷം കരുണാകരന് ഭരണം നഷ്ടമായെന്ന് ഉമ്മന്‍ചാണ്ടി ഓര്‍ക്കണം. പി ജയരാജനെതിരെ യുഎപിഎ ചുമത്തിയതു കൊണ്ട് ഇടതുപക്ഷതതെ തകര്‍ക്കാനാകില്ലെന്നും കോടിയേരി വ്യക്തമാക്കി.

ഇനിയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ എത്ര വേണമെങ്കിലും കരിനിയമം ചുമത്താം. എത്ര പേരെ വേണമെങ്കിലും അറസ്റ്റ് ചെയ്യുകയും ചെയ്യാം. എന്നാലും പാര്‍ട്ടിയെ തോല്‍പിക്കാനാകില്ല. യുഡിഎഫില്‍ പോലും യുഎപിഎ ചുമത്തിയതില്‍ യോജിപ്പില്ലെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News