സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ചമഞ്ഞ് നടക്കുന്നവര്‍ കോണ്‍ഗ്രസിന് എന്ത് സംഭാവന നല്‍കിയെന്ന് പരിശോധിക്കണമെന്ന് കെഎസ്‌യു

കൊല്ലം: കെപിസിസി വൈസ് പ്രസിഡന്റ് വി.ടി സതീശന്‍ റിപ്പോര്‍ട്ട് പ്രകാരം നടപടി സ്വീകരിക്കാതെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കരുതെന്ന് കെഎസ്‌യു. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥി ചമഞ്ഞ് നടക്കുന്നവര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് എന്ത് സംഭാവന ചെയ്തുവെന്ന് കെപിസിസി പരിശോധിക്കണമെന്നും കെഎസ്‌യു കൊല്ലം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിയെ കുറിച്ച് അന്വേഷിച്ച വിഡി സതീശന്‍ റിപ്പോര്‍ട്ടിന്‍മേല്‍ നടപടി സ്വീകരിക്കാതെ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജില്ലയില്‍ നിന്ന് ഇക്കുറിയും ഒരു എംഎല്‍എ പോലും ഉണ്ടാവില്ല. ജില്ലയില്‍ കോണ്‍ഗ്രസ് എംഎല്‍എ എന്നത് ദിവാ സ്വപ്നമാവുമെന്നും കെഎസ്‌യു മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകാനുള്ള കാരണം കണ്ടെത്താന്‍ സതീശന്‍ നടത്തിയ അന്വഷണം പ്രഹസനമായിരുന്നുവോ എന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും കെഎസ്‌യു ജനറല്‍സെക്രട്ടറി കുരുവിള ജോസഫ് ആവശ്യപ്പെട്ടു.

കൂടുതല്‍ യുവാക്കളെ സ്ഥാനാര്‍ത്ഥിത്ത്വത്തിനു പരിഗണിക്കണമെന്ന നിര്‍ദ്ദേശത്തോട് യോജിക്കുന്നെങ്കിലും അവര്‍ ജനകീയരാണൊ എന്നു കൂടി വിലയിരുത്തണമെന്നും ജില്ലാ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News