യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: നൊവാഡ കോക്കസില്‍ ഹിലരി ക്ലിന്റന് ജയം; മൂന്നാംഘട്ട പ്രൈമറിയില്‍ ട്രംപ് വിജയിച്ചു; ജെബ് ബുഷ് മത്സരത്തില്‍ നിന്നും പിന്‍മാറി

വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നൊവാഡ കോക്കസില്‍ ഹിലരി ക്ലിന്റന് ജയം. അഞ്ച് ശതമാനം വോട്ടിനാണ് ഹിലരി ജയിച്ചത്. ന്യൂനപക്ഷ വിഭാഗത്തിന്റെയും ലേബര്‍ യൂണിയനുകളുടെയും പിന്തുണയാണ് ഹിലരിയെ സഹായിച്ചത്. രണ്ടാംഘട്ടത്തില്‍ അയോവയില്‍ ഹിലരി ക്ലിന്റണിനെ തോല്‍പ്പിച്ച ബേണി സാന്‍ഡേഴ്‌സിനെതിരെ വന്‍മുന്നേറ്റമാണ് ഹിലരി നടത്തിയത്. ഇതോടെ കോക്കസ് നടന്ന മൂന്നില്‍ രണ്ടു സംസ്ഥാനങ്ങളിലും ഹിലരി വിജയിച്ചു. ഫെബ്രുവരി 27ന് സൗത്ത് കരോലിനയിലാണ് ഹിലരിയുടെ അടുത്ത പോരാട്ടം.

അതേസമയം, സൗത്ത് കാരലൈനയില്‍ നടന്ന മൂന്നാംഘട്ട പ്രൈമറിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഡൊണാള്‍ഡ് ട്രംപ് വിജയിച്ചു. 33 ശതമാനം വോട്ടുനേടിയാണ് ട്രംപ് ആധിപത്യം ഉറപ്പിച്ചത്. ഇവിടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ജെബ് ബുഷ് മത്സരത്തില്‍ നിന്നും പിന്‍മാറി.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുളള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പ്രൈമറി, കോക്കസ് എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഇതില്‍ പ്രൈമറിയില്‍ വോട്ടെടുപ്പും, കോക്കസില്‍ സംവാദവുമാണ് നടക്കുന്നത്. മാര്‍ച്ച് ഒന്നിന് നടക്കുന്ന വോട്ടെടുപ്പിനു മുന്നോടിയായി ശക്തമായ സാന്നിധ്യമാവാനാണ് സ്ഥാനാര്‍ത്ഥികളുടെ ശ്രമം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News