ആദിവാസി വിപ്ലവനായിക സോണി സോരിക്കെതിരെ ആക്രമണം; രാസവസ്തു ഉപയോഗിച്ചുള്ള ആക്രമണത്തില്‍ മുഖത്തിന് പൊള്ളലേറ്റു

റായ്പൂര്‍: ആദിവാസികളുടെ അവകാശത്തിനായി പോരാടുന്ന സാമൂഹ്യപ്രവര്‍ത്തക സോണി സോരിക്കെതിരെ ആക്രമണം. അജ്ഞാതരായ മൂന്നംഗ സംഘമാണ് ആസിഡ് പോലെയുള്ള രാസവസ്തു ഉപയോഗിച്ച് സോണിയെ ആക്രമിച്ചതെന്ന് ഛത്തിസ്ഗഢ് പൊലിസ് അറിയിച്ചു. മാവോയിസ്റ്റ് സ്വാധീന മേഖലയായ ദന്തേവാഡ ജില്ലയിലെ ജവാംഗ് ഗ്രാമത്തിലാണ് സംഭവം. ആംആദ്മി പ്രവര്‍ത്തക കൂടിയാണ് സോണി സൂരി.

മോട്ടോര്‍ സൈക്കിളില്‍ വരുമ്പോള്‍ ഇന്നലെ രാത്രി 10.30ന് ആക്രമണമുണ്ടായത്. മൂന്നംഗ സംഘം സോണിയെ തടഞ്ഞു നിര്‍ത്തി രാസവസ്തു മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം സംഘം ഓടി രക്ഷപ്പെടുകയും ചെയ്തു. സോണിക്കൊപ്പമുണ്ടായിരുന്ന രണ്ടുപേരാണ് അവരെ ആശുപത്രിയിലെത്തിച്ചത്.

ആദ്യം ഗീതം ആശുപത്രിയിലേക്ക് കൊണ്ടുപോയ സോണിയെ പിന്നീട് ജഗ്ദല്‍പൂര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പരുക്ക് ഗുരുതരമല്ല. സോണിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗീതം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് സോണിക്ക് ആശുപത്രിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News