ആശയത്തെ തെരുവില്‍ നേരിടുന്നത് കാടന്‍ രീതി; ജെഎന്‍യുവില്‍ രാജി വച്ച എബിവിപിക്കാര്‍ക്ക് അതറിയാമെന്ന് ജോയ് മാത്യു

ജെഎന്‍യുവിലെ സമകാലിക സംഭവങ്ങളില്‍ പ്രതിഷേധിച്ച് രാജി വച്ച എബിവിപി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി നടനും സംവിധായകനുമായ ജോയ് മാത്യു.

‘രാജ്യസ്‌നേഹം, രാജ്യദ്രോഹം തുടങ്ങിയ വാക്കുകള്‍ വെച്ചു ‘ഗോ ‘സാമിമാര്‍ മാധ്യമക്കസര്‍ത്തു നടത്തി മനുഷ്യരെ ഭിന്നിപ്പിക്കുബോള്‍ നമുക്ക് പ്രത്യാശ തരുന്ന ചില കാര്യങ്ങള്‍കൂടി ഈ രാജ്യത്ത് നടക്കുന്നു എന്നത് നമുക്ക് പുതുതലമുറയില്‍ പ്രതീക്ഷ നല്ക്കുന്നു. ബലപ്രയോഗത്തിലൂടെ, അംഗബലത്തിലൂടെ, ഭരണകൂട ഒത്താശയോടെ, ആള്‍ക്കൂട്ടത്തിന്റെ തെരുവ് ശക്തികളിലൂടെ മനുഷ്യര് കാണ്ടാമൃഗങ്ങളായി മാറുബോള്‍ അതിന് എതിരെ നിന്ന് സ്വന്തം സംഘടനയോട് നിങ്ങള്‍ ചെയ്യുന്നത് ശരിയല്ല, നിങ്ങളോടൊപ്പം ഞങ്ങളില്ല എന്ന് സധൈര്യം പറഞ്ഞു സംഘടനയില്‍ നിന്നും രാജിവെച്ചു പുറത്ത് വരാന്‍ ആര്ജ്ജവം കാണിച്ച ജെ.എന്‍ .യു വിലെ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് എന്റെ സല്യൂട്ട്.’

‘രാഷ്ട്രീയ വിശ്വാസങ്ങള്‍ പലതാകാം അത് തെരുവില്‍ നേരിടുകയെന്നത് കാടന്‍ രീതിയാണെന്നും ആശയത്തെ ആശയതലത്തില്‍ നേരിടുകയെന്നത് ജാനാധിപത്യ രീതിയാണെന്നും അത് ഇനിയും അസ്തമിച്ചിട്ടില്ലെന്നു എ.ബി.വി.പി പ്രവര്‍ത്തകരുടെ ഈ നിലപാട് തെളിയിക്കുന്നു. ‘- ജോയ് മാത്യു പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News