രാജ്യദ്രോഹി എന്ന് വിളിച്ചാലും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുമെന്ന് ഖുശ്ബു; എതിര്‍ക്കുന്നവരെ ബിജെപി രാജ്യദ്രോഹികളായി മുദ്രകുത്തുന്നു

ചെന്നൈ: ജെഎന്‍യുവില്‍ പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ഖുശ്ബു. വിദ്യാര്‍ത്ഥികള്‍ക്കുനേരെയുള്ള ബിജെപി സര്‍ക്കാരിന്റെ കുതിരകയറ്റം അവസാനിപ്പിക്കണമെന്നും സര്‍ക്കാരിന്റെ നീക്കങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ഖുശ്ബു പറഞ്ഞു.

വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഒരു എതിര്‍വശം ഉണ്ടായാല്‍ അത് ചര്‍ച്ച ചെയ്യുന്നതിന് പകരം അടിച്ചമര്‍ത്താന്‍ ശ്രമിക്കരുത്. സ്വന്തം നയങ്ങളെ എതിര്‍ക്കുന്നവരെ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുകയാണ് ബിജെപി ചെയ്യുന്നത്. ഇനി തന്നെ രാജ്യദ്രോഹി എന്ന് വിളിച്ചാലും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ ഒരുക്കമാണെന്നും നിലപാട് മാറ്റാന്‍ തയ്യാറല്ലെന്നും ഖുശ്ബു വ്യക്തമാക്കി.

മനുഷ്യത്വത്തെയും ജനാധിപത്യത്തെയും ഇല്ലാതാക്കിയാണ് ബിജെപി സര്‍ക്കാര്‍ ഭരണം നടത്തുന്നതെന്നും വിദ്യാര്‍ത്ഥി സമൂഹത്തെ രാജ്യദ്രോഹികള്‍ എന്ന് വിളിച്ച് അവര്‍ക്കിടയിലെ സ്വതന്ത്ര ചിന്ത വളരുന്നത് തടയുകയാണെന്നും അവര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News