അമേരിക്കയിലെ മിഷിഗണില്‍ ആള്‍ക്കൂട്ടത്തിനു നേരെ അജ്ഞാതന്‍ വെടിവച്ചു; ഏഴുപേര്‍ കൊല്ലപ്പെട്ടു

മിഷിഗണ്‍: അമേരിക്കയിലെ മിഷിഗണില്‍ ആള്‍ക്കൂട്ടത്തിനു നേരെ അക്രമി നടത്തിയ വെടിവയ്പ്പില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാറിലെത്തിയ അക്രമി ആള്‍ക്കൂട്ടത്തിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്നു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. കലമാസൂ കൗണ്ടിയില്‍ പലയിടങ്ങളില്‍ വെടിവയ്പ്പുണ്ടായി. ഒരാള്‍ ഡ്രൈവ് ചെയ്തു കൊണ്ട് ഷൂട്ട് ചെയ്യുകയായിരുന്നെന്ന് പ്രാദേശിക മാധ്യമമായ എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തു.

ടെക്‌സാസിലെ ക്രാക്കര്‍ ബാരല്‍ റസ്‌റ്റോറന്റില്‍ ഒന്നിലധികം പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. കലമാസൂവിലെ സീലേ കിയ ഡീലര്‍ഷിപ്പിലും വെടിവയ്പ്പുണ്ടായി. എന്നാല്‍, അക്രമമുണ്ടായ രണ്ടു സ്ഥലങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഒരു സ്‌പോര്‍ട്‌സ് കാര്‍ സ്വയം ഡ്രൈവ് ചെയ്‌തെത്തിയപുരുഷനാണ് വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here