അല്‍പം ദ്രുന്യതയും ഭവ്യതയും ഉണ്ടെങ്കില്‍ വിനീതിന്റെ നായികയാകാം; മസിലും ബുദ്ധിയുമില്ലെങ്കില്‍ രാജീവ് പിള്ളയുടേതും

ഓം ശാന്തി ഓശാനയ്ക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് നായികമാരെ തേുന്നു. ഒരു മുത്തശ്ശി ഗദ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വിനീത് ശ്രീനിവാസനും രാജീവ് പിള്ളയുമാണ് നായകന്‍മാര്‍.

വിനീതിന്റെ നായികയ്ക്ക് വിനയം, സൗന്ദര്യം, ഭവ്യത, ദ്രുന്യത എന്നീ ഗുണങ്ങള്‍ ഉണ്ടാകണമെന്നും രാജീവ് പിള്ളയുടെ നായികയ്ക്ക് മസില്‍, ബുദ്ധി, ഗൗരവം എന്നിവയാണ് എന്നി വേണ്ടെന്നും ജൂഡ് ആന്റണി പറയുന്നു. 17നും 20നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

നിങ്ങള്‍ നായികയാണോ?? ആകണോ? എന്നാ കേട്ടോ. 🙂

Posted by Oru Muthassi Gadha on Saturday, February 20, 2016

അജു വര്‍ഗീസ്, ലാല്‍ ജോസ്, രണ്‍ജി പണിക്കര്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാകും. വിനോദ് ഇല്ലമ്പള്ളി ഛായാഗ്രഹണവും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കും. ലിജോ പോള്‍ എഡിറ്റിംഗും സമീറാ സനീഷ് വസ്ത്രാലങ്കാരവും. ഇ-ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയാണ് ചിത്രം നിര്‍മ്മിക്കുന്നത്. മാര്‍ച്ചോടെ ചിത്രീകരണം തുടങ്ങാനാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News