ദില്ലിയില്‍ ഒരുതുള്ളി വെള്ളം കിട്ടാനില്ല; നാളെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; പ്രതിസന്ധി നീളും

ദില്ലി: ജാട്ട് പ്രക്ഷോഭകാരികള്‍ ദില്ലിയിലെ കുടിവെള്ള വിതരണം തടസ്സപ്പെടുത്തിയതോടെ കുടിവെള്ള വിതരണം പൂര്‍ണമായും തടസ്സപ്പെട്ടു. സംസ്ഥാനത്ത് വെള്ളം കിട്ടാക്കനിയായതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഇതേതുടര്‍ന്ന് സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കുടിവെള്ള പ്രതിസന്ധി രണ്ടു ദിവസം കൂടി തുടരുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ദില്ലിയിലേക്ക് വെള്ളം എത്തിക്കുന്ന മുണാക് കനാലില്‍ നിന്നുള്ള കുടിവെള്ള വിതരണം 2 ദിവസമായി മുടങ്ങിയിരിക്കുകയാണ്.

മുണാകില്‍ നിന്നുള്ള വെള്ളം മുടങ്ങിയതോടെ രണ്ടു ദിവസമായി ദില്ലിയില്‍ കുടിവെള്ള വിതരണം മുടങ്ങിയിരിക്കുകയായിരുന്നു. കനാല്‍ തുറക്കുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയവുമായും ഹരിയാന മന്ത്രാലയവുമായും ചര്‍ച്ച നടത്തി വരുകയാണെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ജലവിതരണം പുനഃസ്ഥാപിക്കാന്‍ സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കെജ്‌രിവാള്‍ രാജ്‌നാഥ് സിംഗിനെ കണ്ടിരുന്നു. ജലം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് കെജ്‌രിവാള്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News