ഒറ്റാലിന് ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേള പുരസ്‌കാരം; മലയാളികള്‍ക്കുള്ള അംഗീകാരമെന്ന് ജയരാജ്

ജയരാജിന്റെ ഒറ്റാലിന് ബര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരം. ജനറേഷന്‍ കെ പ്ലസിലെ മികച്ച ചിത്രത്തിനുള്ള ക്രിസ്റ്റല്‍ ബിയര്‍ പുരസ്‌കാരമാണ് ഒറ്റാലിന് ലഭിച്ചത്.

മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും മികച്ച തിരക്കഥ, പരിസ്ഥിതി ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഒറ്റാല്‍ നേടിയിരുന്നു. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരവും പ്രേക്ഷക പുരസ്‌കാരവും ചിത്രം കരസ്ഥമാക്കിയിരുന്നു. ആന്റണ്‍ ചെക്കോവിന്റെ ‘വാങ്കാ’ എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ഒറ്റാല്‍. കുട്ടനാട്ടിലെ താറാവു കര്‍ഷകരുടെ പശ്ചാത്തലത്തില്‍ ഒരു താറാവു കര്‍ഷകന്റെയും കൊച്ചു കുട്ടിയുടെയും ജീവിതമാണ് ജയരാജ് അവതരിപ്പിച്ചത്.

ചിത്രത്തിന് അംഗീകരാം കിട്ടിയതില്‍ സന്തോഷമുണ്ടെന്നും ലഭിച്ചത് മലയാളികള്‍ക്കുള്ള അംഗീകാരം കൂടിയാണെന്നും ജയരാജ് പീപ്പിള്‍ ടിവിയോട് പ്രതികരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here