തന്നെയും സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് മോദി; പിന്നില്‍ വിദേശ പണം പറ്റുന്ന എന്‍ജിഒകള്‍

തന്നെയും കേന്ദ്ര സര്‍ക്കാരിനെയും തകര്‍ക്കാന്‍ ഗൂഡാലോചന നടക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ പണത്തിന്റെ ഉറവിടം ചോദിച്ചതാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് കാരണം. ചില എന്‍ജിഒകളാണ് ഇതിന് പിന്നില്‍ എന്നും മോദി പ്രതികരിച്ചു. ചായ വില്‍പ്പനക്കാരന്‍ പ്രധാനമന്ത്രി ആയത് ചിലര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. അപമാനിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങളില്‍ വീഴില്ല. രാജ്യത്തിന്റെ പൊതുസ്വത്ത് കവരാന്‍ ആരെയും അനുവദിക്കില്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ കര്‍ഷക റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News