ബോംബ് ആണെന്നു പറഞ്ഞ് കര്‍ണാടക മുഖ്യമന്ത്രിക്കു നേരെ പൊതിയെറിഞ്ഞു; തുറന്നു നോക്കിയപ്പോള്‍ മിഠായികള്‍; ബാര്‍ബറെ അറസ്റ്റ് ചെയ്തു

ബംഗളൂരു: ഒന്നും ചെയ്യാത്ത മുഖ്യമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ബാര്‍ബര്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ പൊതി വലിച്ചെറിഞ്ഞു. ബോംബാണെന്നു ഉറക്കെ വിളിച്ചു പറഞ്ഞാണ് കടലാസു പൊതി ഇയാള്‍ മുഖ്യമന്ത്രിക്കു നേരെ വലിച്ചെറിഞ്ഞത്. എന്നാല്‍, പൊതി പരിശോധിച്ച സുരക്ഷാ ഉദ്യോഗസ്ഥര്‍ ശെരിക്കും ഞെട്ടി. അത് നിറച്ച് മിഠായികളായിരുന്നു. ബംഗളൂരുവിലെ രവീന്ദ്ര കലാക്ഷേത്രയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഒരാള്‍ സിദ്ധരാമയ്യക്കെതിരെ പൊതി വലിച്ചെറിഞ്ഞത്.

Image

ബിഎസ് പ്രസാദ് എന്നയാളാണ് പൊതി വലിച്ചെറിഞ്ഞത്. ഒരു ബാര്‍ബര്‍ ആണ് ഇയാള്‍. ഇയാളെ പിന്നീട് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തങ്ങളുടെ ആവശ്യങ്ങളില്‍ മുഖ്യമന്ത്രി വേണ്ടത്ര ശ്രദ്ധ കാണിക്കാത്തതാണ് പ്രസാദിന്റെ അമര്‍ഷത്തിനു കാരണമെന്നാണ് സൂചന.

Image

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News