പെണ്ണിന്റെ ഉറക്കം പറയും അവളുടെ സ്വഭാവം എന്താണെന്ന്..!

ദിവസം മുഴുവന്‍ നീളുന്ന ജോലിയുടെയും മറ്റു സമ്മര്‍ദങ്ങളുടെയും ഭാരം ഇറക്കിവച്ച് അവനവന്റേതു മാത്രമായ ലോകത്തേക്കുള്ള മടക്കമാണ് ഉറക്കം. ഉറങ്ങുമ്പോള്‍ മാത്രം പാവമാണെന്ന് ആളുകളെ കളിയാക്കി പറയാറുണ്ട് നമ്മള്‍. എന്നാല്‍, ഇനി ഉറങ്ങുന്നതു കണ്ടാല്‍ ഇനി ആളു പാവമാണോ അതോ ഭീകരനാണോ എന്നെല്ലാം പറയാന്‍ പറ്റും. ഉറക്കം വരുമ്പോള്‍ നേരെ പോയി കിടന്നുറങ്ങുന്നവരല്ലേ നമ്മള്‍. എന്നാല്‍ എങ്ങനെയാണ് ഉറങ്ങുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഉറങ്ങുമ്പോള്‍ ആരും അതൊന്നും ഓര്‍ത്തു വയ്ക്കാറില്ലെങ്കിലും ചില സ്ത്രീകളുടെ വ്യക്തിത്വം ഉറങ്ങുന്ന രീതി സൂചിപ്പിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകള്‍ ഉറങ്ങുന്നതിന്റെ പൊസിഷന്‍ അവരുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമാണെന്നു സാരം. ആറു സ്ലീപിങ് പൊസിഷനുകളും അവ എങ്ങനെ സ്ത്രീകളുടെ വ്യക്തിത്വത്തെ അളക്കുന്നുവെന്നും താഴെ പറയുന്നു.

ഫീറ്റല്‍ പൊസിഷന്‍

Fetal

കാല്‍മുട്ടുകള്‍ ചുരുക്കി ശരീരത്തോട് ചേര്‍ത്ത് കിടക്കുന്ന പൊസിഷനാണ് ഫീറ്റല്‍. പല ആളുകളും ഇത്തരത്തില്‍ കിടക്കാറുണ്ട്. ചിലര്‍ക്ക് ഇത് അത്ര ഇഷ്ടമല്ലെങ്കിലും പലര്‍ക്കും ഈ പൊസിഷന്‍ ആണ് കംഫര്‍ട്ടബിള്‍. ഇത്തരക്കാര്‍ പുറമേക്ക് വളരെ ഗൗരവക്കാരായിരിക്കും. എന്നാല്‍ അകമേ ഇവര്‍ വളരെ സെന്‍സിറ്റീവ് ആയ വ്യക്തിയും നാണംകുണുങ്ങിയുമായിരിക്കും എന്നാണ് പഠനം.

ദ ലോഗ്

Log
അല്‍പം രസകരമായ പൊസിഷനാണിത്. ഒരുവശത്തേക്ക് ചെരിഞ്ഞ് കിടന്ന് കാലുകള്‍ നീട്ടിവച്ച് കൈകള്‍ കാലുകളില്‍ അമര്‍ത്തി വച്ച് കിടക്കുന്ന രീതിയാണിത്. ഇത്തരക്കാര്‍ പ്രസന്നമായ പ്രകൃതത്തോടെയുള്ളവരും ഊര്‍ജസ്വലരുമായിരിക്കും. മറ്റുലഌവരെ അന്ധമായി വിശ്വസിക്കും. അത് പലപ്പോഴും ഇവര്‍ക്ക് പണിയും കൊടുക്കും.

സോള്‍ജ്യര്‍

Soldier

കൈകള്‍ ഇരുവശവും ചേര്‍ത്തുവച്ച് മലര്‍ന്നു കിടന്നുറങ്ങുന്ന രീതിയാണ് സോള്‍ജ്യര്‍. കൂടുതല്‍ പേരും ഈ രീതിയിലാണ് കിടന്നുറങ്ങുന്നതെന്നാണ് പറയപ്പെടുന്നത്. ഇത്തരക്കാര്‍ വ്യക്തമായ താല്‍പര്യങ്ങള്‍ ഉള്ളവരും ശബ്ദം ഉയര്‍ത്താന്‍ ഇഷ്ടപ്പെടാത്തവരും ആയിരിക്കും. തനിക്കു ചുറ്റുമുള്ളവരില്‍ നിന്ന് ഒരുപാട് പ്രതീക്ഷിക്കുന്നവരാണ് ഇത്തരക്കാര്‍.

യാര്‍നര്‍

The Yearner
വശം ചരിഞ്ഞു കിടന്ന് ഇരുകൈകളും ശരീരത്തിന് അഭിമുഖമായി ചേര്‍ത്തു കിടക്കുന്ന രീതിയാണിത്. ഭൂരിഭാഗം ആളുകളും കിടക്കുന്ന രീതി. എല്ലാവര്‍ക്കും ഇഷ്ടവും കംഫര്‍ട്ടബിളും ഇങ്ങനെ കിടക്കാനാണ്. എല്ലാവരോടും വളരെ തുറന്ന സമീപനമുള്ളവരായിരിക്കും. എന്നാല്‍, പലപ്പോഴും ആളുകളെ വളരെ സംശയാലുക്കളായി കാണുന്നവരായിരിക്കും. ആളുകളില്‍ കുറ്റം കാണുന്നവരുമായിരിക്കും.

സ്റ്റാര്‍ഫിഷ്

The Starfish

രണ്ടു കൈകളും തലയ്ക്ക് മുകളിലേക്കുയര്‍ത്തി വച്ച് മലര്‍ന്നു കിടന്നുറങ്ങുന്നവര്‍ നല്ല സുഹൃത്തുക്കളും ഒരിത്തിരി നാണംകുണുങ്ങികളും ആയിരിക്കും.
ഫ്രീഫാള്‍

Freefall

കൈകള്‍ മുകളിലേക്കോ തലയിണയ്‌ക്കൊപ്പമോ വച്ച് കമിഴ്ന്നു കിടന്നുറങ്ങുന്ന പൊസിഷനാണിത്. ഇത്തരക്കാര്‍ വളരെ സോഷ്യല്‍ മനോഭാവം ഉള്ളവരും രഹസ്യമായ അരക്ഷിതാവസ്ഥ ഉള്ളവരും ആയിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News