ജാട്ട് പ്രക്ഷോഭത്തിന്റെ മറവില്‍ കൊള്ള നടത്തി ആഭ്യന്തര വിമാനക്കമ്പനികള്‍; ഈടാക്കുന്നത് 55,000 രൂപ വരെ

ദില്ലി: ജാട്ട് പ്രക്ഷോഭത്തിന്റെ മറവില്‍ പകല്‍ക്കൊള്ളയുമായി ആഭ്യന്തര വിമാന കമ്പനികള്‍. ദില്ലിയില്‍ നിന്നും മറ്റ് നഗരങ്ങളിലേക്ക് കൂടുതല്‍ പേര്‍ വിമാന സര്‍വീസുകളെ ആശ്രയിച്ച സാഹചര്യത്തിലാണ് വിമാനക്കമ്പനികള്‍ സര്‍വീസ് നിരക്ക് കുത്തനെ കൂട്ടിയത്. ഏഴ് ഇരട്ടി വരെയാണ് നിരക്കുകളിലെ വര്‍ദ്ധന.

55,000 രൂപ വരെയാണ് നിരക്ക് വര്‍ദ്ധന. വിദേശ രാജ്യത്തേക്ക് പോയി തിരികെ വരുന്നതിലും കൂടുതല്‍ നിരക്കാണ് ഒരു യാത്രയ്ക്ക് ഈടാക്കുന്നത്. മുന്‍നിര വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്‌സ് ചണ്ഡീഗഡിലേക്ക് ഈടാക്കുന്ന നിരക്ക് 45,235 രൂപ. എക്കണോമി ക്ലാസിലാണ് ഈ നിരക്ക്. പ്രീമിയര്‍ വിഭാഗത്തിലാണെങ്കില്‍ ഇത് 55,464 രൂപയാകും.

ദില്ലി – ചണ്ഡീഗഡ് പാത ജാട്ട് പ്രക്ഷോഭകര്‍ ഉപരോധിക്കുന്ന സാഹചര്യത്തിലാണ് ഈ കൊള്ള. ടിക്കറ്റുകള്‍ എല്ലാം തീര്‍ന്നതായും അവശേഷിക്കുന്നത് ഒരു ടിക്കറ്റ് മാത്രമാണ് എന്നും വിമാനക്കമ്പനികള്‍ പറയുന്നു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴിയാണ് ഭൂരിപക്ഷം ആഭ്യന്തര വിമാന ടിക്കറ്റുകളും വിറ്റഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News