സേഠ് നാഗ്ജി കിരീടം എഫ്‌സി ഡെനിപ്രോയ്ക്ക് കിരീടം; പരാനെന്‍സിനെതിരായ ജയം എതിരില്ലാത്ത മൂന്ന് ഗോളിന്

കോഴിക്കോട്: സേഠ് നാഗ്ജി കപ്പ് ഫുട്‌ബോളില്‍ ഉക്രൈന്‍ ടീമിന് കിരീടം. എഫ്‌സി ഡെനിപ്രോ ആണ് കീരീടം ചൂടിയത്. ബ്രസീലിയന്‍ ടീമായ അത്‌ലറ്റികോ പെരാനന്‍സിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് പരാജയപ്പെടുത്തിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേിയത്തില്‍ തിങ്ങിനിറഞ്ഞ നാല്‍പ്പതിനായിരത്തിലധികം കാണികളെ സാക്ഷി നിര്‍ത്തിയാണ് ഉക്രൈന്‍ ടീമായ എഫ്‌സി നിപ്രോ നാഗജി കപ്പില്‍ മുത്തമിട്ടത്. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.

ടൂര്‍ണമെന്റില്‍ ഉടനീളം അക്രമണോത്സുക കളി പുറത്തെടുത്ത നിപ്രോ കലാശപോരാട്ടത്തിലും കാണികളെ നിരാശരാക്കിയില്ല. 39-ാം മിനുട്ടില്‍ ഇഹോര്‍ കോഹട്ടിലൂടെ നിപ്രോ അത് ലറ്റികോയുടെ വല കുലുക്കി. ഗോള്‍ മടക്കാന്‍ ബ്രസീല്‍ ടീം അക്ഷീണ പ്രയത്‌നം നടത്തി. എന്നാല്‍ നിപ്രോയുടെ പ്രതിരോധത്തിന് മുന്നില്‍ ശ്രമങ്ങള്‍ എല്ലാം വിഫലമായി.

61-ാം മിനുട്ടില്‍ ഡെന്നീസ് ബെലാന്‍ലുക് നിപ്രോയ്ക്ക് വേണ്ടി രണ്ടാം ഗോള്‍ നേടി. 85-ാം മിനുട്ടില്‍ യൂറില്‍ വാസൂകോയുടെ ഗോളിലൂടെ നിപ്രോ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ടൂര്‍ണമെന്റില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് നിപ്രോ ചാമ്പ്യന്‍മാരായത്. വിജയികള്‍ക്ക് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി, എ പ്രദീപ് കുമാര്‍ എംഎല്‍എ, മേയര്‍ വികെസി മമ്മദ്‌കോയ തുടങ്ങിയവര്‍ ഗ്രോഫികള്‍ വിതരണം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here