ജാട്ടുകള്‍ക്ക് ഒബിസി പദവി നല്‍കുമെന്ന് ബിജെപിയുടെ ഉറപ്പ്; രേഖാമൂലം ഉറപ്പ് നല്‍കണം എന്ന് ആവശ്യം; ഉറപ്പ് സുപ്രീംകോടതിയുടെയും പിന്നോക്ക കമ്മീഷന്റെയും നിലപാടിന് വിരുദ്ധം

ചണ്ഡിഗഡ്: ജാട്ടുകള്‍ക്ക് ഒബിസി പദവി നല്‍കുമെന്ന് ഉറപ്പുമായി ഹരിയാന സര്‍ക്കാര്‍. അടുത്ത നിയമസഭ ചേരുമ്പോള്‍ ഇതുസംബന്ധിച്ച ബില്‍ പാസാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സംവരണ പ്രശ്‌നം പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാമെന്ന് കേന്ദ്ര സര്‍ക്കാരും ഉറപ്പ് നല്‍കി. ബജെപി നേതാക്കള്‍ ഉടപെട്ടാണ് ഉറപ്പ് നല്‍കിയത്. ഇതോടെ ഒരാഴ്ചയില്‍ അധികമായി തുടരുന്ന പ്രക്ഷോഭത്തിന് നേരിയ അയവ് വന്നു. എന്നാല്‍ രേഖാമൂലം എഴുതി നല്‍കണം എന്നാണ് പ്രക്ഷോഭകരുടെ നിലപാട്. സമരക്കാര്‍ ദില്ലിയിലേക്കുള്ള ജലവിതരണം തടസപ്പെടുത്തി. ഇത് രാജ്യ തലസ്ഥാനത്തെ പ്രതിസന്ധിയിലാക്കി.

സംവരണം സംബന്ധിച്ച് സുപ്രീം കോടതിയ്ക്ക് വിരുദ്ധ നിലപാടാണ് ഉള്ളത്. ഇത് കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ദേശീയ പിന്നോക്ക കമ്മീഷന്റെ നിലപാടുകള്‍ക്ക് വിരുദ്ധമാണ് ജാട്ട് വിഭാഗത്തിന് ഒബിസി സംവരണം നല്‍കാനുള്ള തീരുമാനം. ജാട്ടുകള്‍ സമരം തുടരുന്നത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തലവേദനയാണ്. ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ നിര്‍ണായക സ്വാധീനവുമാണ് ജാട്ടുകള്‍. ഇതാണ് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

പ്രക്ഷോഭത്തില്‍ ഇതുവരെ 10 പേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയുടെ പല പ്രദേശങ്ങളിലും കര്‍ഫ്യൂ തുടരുകയാണ്. കൊല്ലപ്പെട്ട 10ല്‍ 8 പേരും കൊല്ലപ്പെട്ടത് ഒറ്റ ദിവസത്തിലാണ്. പ്രക്ഷോഭത്തെ നിയന്ത്രിക്കാന്‍ കൂടുതല്‍ സൈന്യത്തെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. കര്‍ഫ്യൂവിനെയും സൈന്യത്തെയും അവഗണിച്ച് ആളുകള്‍ കൂട്ടത്തോടെ തെരുവിലിറങ്ങി. അക്രമം നടത്തുന്നവരെ കണ്ടാല്‍ ഉടന്‍ വെടിവയ്ക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിരുന്നു. അക്രമത്തില്‍ പരുക്കേറ്റ് 80ല്‍ അധികം ആളുകളാണ് വിവിധ ആശുപത്രികളില്‍ കഴിയുന്നുണ്ട്.

മന്ത്രിമാരുടെ വസതികളും സര്‍ക്കാര്‍ ഓഫീസുകളും സൈനികര്‍ക്കു നേരെയും പ്രക്ഷോഭകാരികള്‍ അക്രമണം അഴിച്ചുവിട്ടു. ജജ്ജറില്‍ ജനക്കൂട്ടം ഇലക്ട്രിസിറ്റി സബ്‌സ്റ്റേഷനു തീയിട്ടു. ഒരു സൈനിക താവളവും ആക്രമിക്കപ്പെട്ടു. ഇതിനെതിരെ സൈന്യം നടത്തിയ വെടിവയ്പ്പില്‍ പ്രക്ഷോഭകരില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ആറു പേര്‍ ആശുപത്രിയിലും ഒരാള്‍ കേയ്ത്തലിലുമാണ് മരിച്ചത്. കായികവകുപ്പിന്റെയും ജലവിതരണ വകുപ്പിന്റെയും ഓഫീസുകളും ആക്രമിച്ചു. പ്രാദേശിക കോണ്‍ഗ്രസ് എംഎല്‍എ ജാബിര്‍ സിംഗ് മാലികിന്റെ വീടിനു നേര്‍ക്ക് കല്ലേറുണ്ടായി.

പ്രക്ഷോഭം തുടരുന്നതിനാല്‍ അഞ്ചു നഗരങ്ങളിലും കര്‍ഫ്യൂ പിന്‍വലിച്ചിട്ടില്ല. സോണിപത്, രോഹ്‌തെക്, ഗൊഹാന, ജജ്ജര്‍, ഭിവാനി എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ നിലവിലുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News