സരിത രണ്ടു ദിവസത്തിനകം ഹാജരായില്ലെങ്കില്‍ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് സോളാര്‍ കമ്മീഷന്‍; കൃത്രിമ തെളിവുണ്ടാക്കാന്‍ ശ്രമമെന്ന് ആര്യാടന്റെയും ഷിബുവിന്റെയും അഭിഭാഷകര്‍

കൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിത നായര്‍ ഇന്നും കേസ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഹാജരായില്ല. മറ്റന്നാള്‍ സരിത എന്തായാലും ഹാജരാകണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചു. അന്നും ഹാജരായില്ലെങ്കില്‍ സരിതയെ ബലംപ്രയോഗിച്ച് കൊണ്ടുവരുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. തെളിവുകള്‍ കൃത്രിമമായി നിര്‍മിക്കാനാണ് സരിതയുടെ ശ്രമമെന്ന് ആര്യാടന്റെ അഭിഭാഷകന്‍ ആരോപിച്ചു. അതിനാണ് അവധി ചോദിക്കുന്നത്. എന്നാല്‍,ആരോപണം അടിസ്ഥാന രഹിതമെന്നും രണ്ടുദിവസം കൊണ്ട് എന്തു തെളിവുണ്ടാക്കാനാണെന്നും സരിതയുടെ അഭിഭാഷകന്‍ ചോദിച്ചു. തെളിവുകളെ എന്തിന് ഭയപ്പെടുന്നുവെന്നും സരിതയുടെ അഭിഭാഷകന്‍ ചോദിച്ചു.

ഐജി ടിജെ ജോസിനെ കമ്മീഷന്‍ ഇന്ന് വിസ്തരിച്ചു. കേസന്വേഷണ സമയത്ത് മന്ത്രിമാര്‍ക്കെതിരെ ഫേസ്ബുക്കിലും മറ്റും വന്ന പരാമര്‍ശങ്ങളെ കുറിച്ച് സൈബര്‍ പോലീസിന് പരാതി ലഭിച്ചിരുന്നതായി ഐജി ടിജെ ജോസ് മൊഴി നല്‍കി. അന്വേഷണ മധ്യേ കിട്ടിയ 4 ടെലഫോണ്‍ നമ്പറുകള്‍ സേവനദാതാക്കളോട് ആവശ്യപ്പെട്ടിരുന്നു. വിശദാംശങ്ങള്‍ മെയില്‍ വഴിയാണ് ലഭിച്ചത്. കേസിന് പ്രയോജനപ്പെടാത്തതിനാല്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു. 8606161700, 944673550, 9633031610 എന്നിവയായിരുന്നു ഫോണ്‍ നമ്പറുകള്‍

സൈബര്‍ സെല്‍ മുഖാന്തിരം എടുത്ത സരിതയുടെ ഫോണ്‍ നമ്പര്‍ ചോര്‍ന്നിട്ടില്ല. സോളാര്‍ പ്രത്യേക അന്വേഷണ സംഘം സരിതയുടെ ഫോണ്‍ രേഖകള്‍ ശേഖരിച്ചിട്ടുണ്ടോ എന്നു തനിക്കറിയില്ലെന്നും ഐജി ജോസ് മൊഴി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News