കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും; കോടതി പരിസരത്ത് വന്‍സുരക്ഷ; അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ചോദ്യം ചെയ്‌തെന്ന ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് ദില്ലി ഹൈക്കോടതി പരിഗണിക്കും. തെറ്റായ കുറ്റങ്ങള്‍ ചുമത്തി തന്നെ അറസ്റ്റ് ചെയ്‌തെന്ന് ആരോപിച്ചാണ് കനയ്യ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. കനയ്യയ്ക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ക്ക് ഹൈക്കോടതിയിലെത്താന്‍ പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.

ജാമ്യാപേക്ഷ ആദ്യം സമര്‍പ്പിക്കേണ്ടത് വിചാരണ കോടതിയിലാണ് എന്ന കാരണത്താല്‍ കനയ്യ കുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാത്തതിനാല്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് ജസ്റ്റീസ് ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷ വേഗത്തില്‍ പരിഗണിക്കാന്‍ ദില്ലി ഹൈക്കോടതിക്ക് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു.

ജെഎന്‍യു ക്യാംപസില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് കനയ്യ കുമാറിനെ ദില്ലി പൊലീസ് 12ന് അറസ്റ്റ് ചെയ്തത്. കനയ്യ കുമാറിന് വിട്ടായ്ക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ശക്തമാവുകയാണ്.

അതേസമയം, അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ കനയ്യ ചോദ്യം ചെയ്‌തെന്ന് ചൂണ്ടിക്കാണിച്ച് ബി.ജെ.പി അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News