തീയറ്ററുകളിലെ ഭക്ഷ്യസാധനങ്ങള്‍ക്ക് ഇരട്ടിവില; അന്വേഷിച്ച് നടപടിയെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം

കൊച്ചി: തീയറ്ററുകളില്‍ വില്‍ക്കുന്ന ഭക്ഷ്യസാധനങ്ങള്‍ക്ക് ഇരട്ടിവില ഈടാക്കുന്നതിനെ കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന്‍ അധ്യക്ഷന്‍ ജെ.ബി കോശിയാണ് സിവില്‍ സപ്ലൈസ് കമ്മീഷണര്‍ക്കും സെക്രട്ടറിക്കും നിര്‍ദേശം നല്‍കിയത്. കൊച്ചി നഗരസഭാംഗവും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

നേരത്തെ ഇക്കാര്യം സംബന്ധിച്ച് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികള്‍ സ്വീകരിക്കണമെന്ന് കമ്മീഷന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ വിഷയം തങ്ങളുടെ കീഴില്‍ വരുന്നതല്ലെന്ന് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് സിവില്‍ സപ്ലൈസിന് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here