നടി ഷര്‍മിള ടാഗോറിനെ പാകിസ്ഥാന്‍ വാഗാ അതിര്‍ത്തിയില്‍ തടഞ്ഞുവച്ചു; യാത്രാരേഖകളില്‍ പൊലീസ് റിപ്പോര്‍ട്ട് കാണുന്നില്ലെന്ന് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി

ലാഹോര്‍: ലാഹോര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുത്തശേഷം ഇന്ത്യയിലേക്കു മടങ്ങുകയായിരുന്ന പ്രശസ്ത നടി ഷര്‍മിള ടാഗോറിനെ പാക് അധികൃതര്‍ തടഞ്ഞുവച്ചു. ഷര്‍മിളയെ വാഗാ അതിര്‍ത്തി കടക്കാന്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ അനുവദിച്ചില്ല. യാത്രാരേഖകളില്‍ പൊലീസ് റിപ്പോര്‍ട്ട് കാണുന്നില്ലെന്ന് പറഞ്ഞാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി താരത്തെ തടഞ്ഞത്.

ഫാക്‌സ് സന്ദേശം അയച്ച് പിന്നീട് റിപ്പോര്‍ട്ട് വരുത്തിയെങ്കിലും യാത്ര മാറ്റിവച്ച് ഷര്‍മിള ഹോട്ടലിലേക്കു മടങ്ങുകയായിരുന്നു. ഇന്ന് ഇന്ത്യയിലേക്ക് മടങ്ങുമെന്ന് അവര്‍ അറിയിച്ചു.

ലാഹോറിലെ താമസത്തിനിടയില്‍ ഷര്‍മിള പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹം നല്‍കിയ വിരുന്നുസത്കാരത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. നാലു ദിവസത്തേക്കാണ് ഷര്‍മിള അതിര്‍ത്തി കടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News