‘ഉമര്‍ നീ തീവ്രവാദിയല്ല’; ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളിവുഡ് നടി; സ്വര ഭാസ്‌കര്‍ ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥിനി

ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി ഉമര്‍ ഖാലിദിന് പിന്തുണയുമായി ബോളിവുഡ് നടി സ്വര ഭാസ്‌കര്‍.

‘ഉമര്‍ നീ ഒരു തീവ്രവാദിയല്ല. എന്ത് എവിടെ പറയണം എന്ന് നിശ്ചയമില്ലാത്ത ആളാണ് നീ. അത് കരുതി നിന്നെ ജയിലില്‍ ഇടാനോ പീഡിപ്പിക്കാനോ കൊല്ലാനോ സാധിക്കില്ല.’ ജെഎന്‍യുവിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയാണ് സ്വര ഭാസ്‌കര്‍ പറയുന്നു.

താനും ജെഎന്‍യുവില്‍ പഠിച്ചതാണ്. മാസ്‌റ്റേഴ്‌സ് ഡിഗ്രിക്ക് വേണ്ടി രണ്ട് വര്‍ഷം താന്‍ അവിടെ ചെലവഴിച്ചതാണും സ്വര ഭാസ്‌കര്‍ പറയുന്നു. താന്‍ പഠിക്കുന്ന കാലത്ത് ഒരു രാഷ്ര്ടീയ പാര്‍ട്ടിയിലും ഉണ്ടായിരുന്നില്ല, എന്നാല്‍ എപ്പോഴും വോട്ട് ചെയ്തിരുന്നത് ഇടതുപക്ഷത്തിനാണ്. താനൊരു ബോളിവുഡ് നടിയാണ് എന്നും കത്തില്‍ സ്വര ഭാസ്‌കര്‍ എടുത്തുപറയുന്നുണ്ട്. ഉമര്‍ ഖാലിദിന് വേണ്ടി പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നടി കത്ത് എഴുതിയത്.

മഹാരാഷ്ട്ര സ്വദേശിയായ ഉമര്‍ ഖാലിദിന് ലഷ്‌കര്‍ ഇ തൊയ്ബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി ദില്ലി പൊലീസ് ആരോപിച്ചിരുന്നു. ഒളിവിലായിരുന്ന ഉമര്‍ ഖാലിദ് അടക്കമുള്ള ആറു വിദ്യാര്‍ത്ഥികള്‍ ഇന്നലെ അര്‍ധരാത്രിയോടെ ജെഎന്‍യു ക്യാമ്പസില്‍ എത്തിയിരുന്നു. ക്യാമ്പസിലെ മറ്റു വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സാന്നിദ്ധ്യത്തില്‍ ഇവര്‍ ഇന്ന് കീഴടങ്ങുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News