ചണ്ഡീഗഢ്: സംവരണം ആവശ്യപ്പെട്ട് ജാട്ടുകള്‍ നടത്തുന്ന പ്രക്ഷോഭത്തെ തുടര്‍ന്ന് ഹരിയാനയില്‍ മൂന്നിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ പിന്‍വലിച്ചു. ഹിസാര്‍, ബര്‍വാല, ഹന്‍സി എന്നിങ്ങനെ മൂന്നിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന കര്‍ഫ്യൂ ആണ് പിന്‍വലിച്ചത്. എട്ടുദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ സംഘര്‍ഷത്തിന് അല്‍പം അയവു വന്നതിനെ തുടര്‍ന്നാണ് കര്‍ഫ്യൂ പിന്‍വലിക്കാന്‍ ഭരണകൂടം തീരുമാനിച്ചത്. അതേസമയം, ഭിവാനി അടക്കമുള്ള സ്ഥലങ്ങളില്‍ കര്‍ഫ്യൂ തുടരും.
അതേസമയം, മുനക് കനാലിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. ഹരിയാനയില്‍ നിന്ന് ദില്ലിയിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന ഉറവിടമാണ് മുനക് കനാല്‍. ഇവിടെ നിന്നുള്ള ജലവിതരണം പ്രക്ഷോഭകാരികള്‍ തടസ്സപ്പെടുത്തിയതിനാല്‍ ദില്ലിയില്‍ കുടിവെള്ളം മുടങ്ങിയിരുന്നു. ഇതേതുടര്‍ന്ന് ദില്ലിയില്‍ ഇന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here