സിനിമയില്‍ എത്തും മുമ്പുള്ള അമിതാഭ് ബച്ചന്റെ കോലം കാണണോ? അഭിനയിക്കാന്‍ താല്‍പര്യവുമായി ഫിലിംഫെയര്‍ മാധുരിക്ക് അയച്ച ചിത്രം ഷെയര്‍ ചെയ്ത് ബിഗ് ബി

മുംബൈ: സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ആദ്യം സിനിമാ പ്രവര്‍ത്തകര്‍ക്ക് അയച്ചു കൊടുത്ത ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് അമിതാഭ് ബച്ചന്‍. ഫിലിംഫെയര്‍ മാധുരി കണ്ടസ്റ്റന്‍ഡിനാണ് ബിഗ് ബി ചിത്രം അയച്ചു കൊടുത്തത്. എന്നാല്‍, ആദ്യത്തെ ശ്രമം പരാജയമായിരുന്നു. ഫിലിംഫെയര്‍ മാധുരി അമിതാഭിന്റെ ചിത്രം നിരസിച്ചു. ഇതേക്കുറിച്ച് ഇന്നും ചിരിയോടെ മാത്രമാണ് ബിഗ് ബി പ്രതികരിക്കുന്നത്. ഈ തെങ്ങു പോലെ നീണ്ടു മെലിഞ്ഞിരിക്കുന്ന കോലത്തിന് അഭിനയിക്കാന്‍ അറിയാമെന്ന് ആരെങ്കിലും അറിയാമോ എന്നാണ് ബിഗ് ബി ചോദിക്കുന്നത്. ചിത്രം ഫേസ്ബുക്കിലും ട്വിറ്ററിലും തരംഗമായിക്കൊണ്ടിരിക്കുകയാണ്.

FB 1252 – Film Industry join karne ke liye, maine yeh tasveer bheji thi, Filmfare -Madhuri Talent Contest ko ..Is…

Posted by Amitabh Bachchan on Sunday, February 21, 2016

ഫിലിംഫെയര്‍ മാധുരി ചിത്രം നിരസിച്ചതോടെ കല്‍ക്കത്തയിലെ ജോലി ബിഗ് ബി വിട്ടിരുന്നു. ഇതോടെ സിനിമയില്‍ അഭിനയിക്കണമെന്ന മോഹം കലശലാവുകയും ചെയ്തു. എങ്ങനെയും സിനിമയില്‍ അഭിനയിക്കുകയെന്ന മോഹവുമായി നടക്കുമ്പോഴാണ് രാജേഷ് ഖന്നയെ കാണുന്നത്. തന്നെപ്പോലുള്ളവര്‍ക്കും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്ന് അപ്പോള്‍ മനസ്സിലായെന്ന് ബിഗ്ബി തന്റെ ബ്ലോഗില്‍ എഴുതുന്നു.

അങ്ങനെയിരിക്കെയാണ് ഖ്വാജ അഹമ്മദ് അബ്ബാസ് സംവിധാനം ചെയ്യുന്ന സാത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലേക്ക് ആളെ എടുക്കുന്നുണ്ടെന്ന വിവരം അറിഞ്ഞത്. അങ്ങനെ ഖ്വാജ അഹമ്മദ് അബ്ബാസിന്റെ ഓഫീസിലേക്ക് പോയ 1969 ഫെബ്രുവരി 15 തന്റെ ജീവിതം മാറ്റിമറിച്ചെന്ന് ബിഗ് ബി ബ്ലോഗില്‍ എഴുതുന്നു. സാത് ഹിന്ദുസ്ഥാനി ആയിരുന്നു ബിഗ്ബിയുടെ അരങ്ങേറ്റചിത്രം. ഇപ്പോള്‍ 47 വര്‍ഷമായെന്നും ബിഗ് ബി അനുസ്മരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News