സൗന്ദര്യ സംരക്ഷണ ക്രീമുകള്‍ അധികം ഉപയോഗിക്കരുത്; പണി കിട്ടുമെന്ന് വിദഗ്ധര്‍

ദില്ലി: എളുപ്പം സൗന്ദര്യം കൂടാന്‍ കുറുക്കുവഴി തേടുന്നവര്‍ ഇത്രയും അറിയണം. സൗന്ദര്യ സംരക്ഷണ ക്രീമുകളും മറ്റും അമിതമായി ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തിവയ്ക്കും. മുഖക്കുരു വരും എന്നതാണ് പ്രധാന ദോഷം. മുഖക്കുരു വരും എന്നതില്‍ ഒതുങ്ങുന്നില്ല. അതിന്റെ പാര്‍ശ്വ ഫലവും കടുത്തതാണ്. മുഖത്തെ ചര്‍മ്മം തടിക്കുന്നതിന് വരെ കാരണമാകും.

മുഖ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ അമിതമായി ക്രീമുകള്‍ ഉപയോഗിക്കുന്നത് തീര്‍ച്ചയായും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും. സ്ഥിരമായ ഉപയോഗം മുഖക്കുരുവിനെ ക്ഷണിച്ച് വരുത്തും. ഇതുവഴി മുഖത്തെ ചര്‍മ്മം കട്ടി കൂടാന്‍ കാരണമാകുമെന്നും ദഡോ. രോഹിത് ബത്ര അഭിപ്രായപ്പെട്ടു. ദില്ലി സര്‍ ഗംഗറാം ഹോസ്പിറ്റല്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

15 വയസുമുതല്‍ 44 വയസുവരെയുള്ളവര്‍ ഗുരുതര മുഖക്കുരു പ്രശ്‌നം മൂലം വിഷമതകള്‍ അനുഭവിക്കുന്നുണ്ട്. മുഖത്തെ പാടുകള്‍ വച്ച് മുന്നോട്ട് പോകാന്‍ ആരും തയ്യാറല്ല. എല്ലാവര്‍ക്കും മുഖക്കുരു ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങളില്‍നിന്ന് എളുപ്പത്തിലുള്ള പരിഹാരമാണ് വേണ്ടത് എന്നും ചര്‍മ്മ രോഗ വിദഗ്ധനായ ബത്ര പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News